WayanadNattuvarthaLatest NewsKeralaNews

കാ​റി​ൽ ഗൂ​ഡ​ല്ലൂ​രി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്: ര​ണ്ടു​പേർ അറസ്റ്റിൽ​

ചെ​മ്പാ​ല സ്വ​ദേ​ശി ഷാ​നാ​വാ​സ്(28), മേ​ലെ ഗൂ​ഡ​ല്ലൂ​ർ ഒ.​വി.​എ​ച്ച് റോ​ഡ് പ​രി​സ​ര​ത്ത് താ​മ​സി​ക്കു​ന്ന സൈ​ദ് ഇ​ബ്രാ​ഹിം(31) എ​ന്നി​വ​രെയാണ് അ​റ​സ്റ്റ് ചെ​യ്തത്

ഗൂ​ഡ​ല്ലൂ​ർ: ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് കാ​റി​ൽ ഗൂ​ഡ​ല്ലൂ​രി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ക​യാ​യി​രു​ന്ന ര​ണ്ടു​പേ​ർ പൊലീസ് പിടിയിൽ. ചെ​മ്പാ​ല സ്വ​ദേ​ശി ഷാ​നാ​വാ​സ്(28), മേ​ലെ ഗൂ​ഡ​ല്ലൂ​ർ ഒ.​വി.​എ​ച്ച് റോ​ഡ് പ​രി​സ​ര​ത്ത് താ​മ​സി​ക്കു​ന്ന സൈ​ദ് ഇ​ബ്രാ​ഹിം(31) എ​ന്നി​വ​രെയാണ് അ​റ​സ്റ്റ് ചെ​യ്തത്. മ​സി​ന​ഗു​ഡി പൊ​ലീ​സ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : നമ്മുടെ ശരീരത്തില്‍ പൊട്ടാസ്യം കുറഞ്ഞാലും കൂടിയാലും സംഭവിക്കുന്നത് അതീവ ഗുരുതരമായ അവസ്ഥ

ത​മി​ഴ്‌​നാ​ട്-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ ക​ക്ക​ന​ഹ​ള്ളി ചെ​ക്ക്പോ​സ്റ്റി​ൽ പൊ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഇവരെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് ഗൂ​ഡ​ല്ലൂ​ർ ഭാ​ഗ​ത്തേ​ക്ക് കാ​റി​ൽ വ​രു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ കാ​റി​ൽ ഒ​ളി​പ്പി​ച്ച എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ​ത്.\

Read Also : കാസര്‍ഗോഡ് സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവം: ബസ് ഡ്രൈവര്‍ക്കെതിരെ കേസ് 

ര​ണ്ട​ര ല​ക്ഷം വി​ല​മ​തി​ക്കു​ന്ന 23 ഗ്രാം ​മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button