KeralaLatest NewsNews

അരവിന്ദാക്ഷന് പിന്തുണയുമായി എം.വി.ഗോവിന്ദന്‍, അരവിന്ദാക്ഷന്റെ അറസ്റ്റ് ഇഡിക്കെതിരെ പറഞ്ഞതിനുള്ള പ്രതികാര നടപടി

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അറസ്റ്റ് ചെയ്ത പി.ആര്‍.അരവിന്ദാക്ഷന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അരവിന്ദാക്ഷന്‍ ഇഡിക്കെതിരെ പറഞ്ഞതിലുള്ള പ്രതികാര നടപടിയാണ് കസ്റ്റഡിയെന്നും എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

Read Also: കേരളത്തിലെ ഒരു പഞ്ചായത്തിലെങ്കിലും മത്സരിച്ച് ജയിക്കൂ, എന്നാൽ അംഗീകരിക്കാം: വി മുരളീധരനെ വെല്ലുവിളിച്ച് കെ മുരളീധരൻ

‘ഇഡിക്ക് വഴങ്ങാന്‍ സിപിഎമ്മിന് മനസില്ല. തികച്ചും അന്യായമായ നടപടിയാണ്. മൊയ്തീനിലേക്ക് മാത്രമല്ല, ആരിലേക്കും ഇ ഡി എത്താം. സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു’, എം.വി ഗോവിന്ദന്‍ ആരോപിച്ചു.

തൃശൂരില്‍ നിന്നാണ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത്. കള്ളക്കേസെന്നായിരുന്നു അരവിന്ദാക്ഷന്റെ പ്രതികരണം. കേസില്‍ അറസ്റ്റിലാകുന്ന ആദ്യ സിപിഎം കാരനാണ് അരവിന്ദാക്ഷന്‍. അത്താണി ലോക്കല്‍ കമ്മിറ്റി അംഗം ആണ് പി ആര്‍ അരവിന്ദാക്ഷന്‍. എസി മൊയ്തീനുമായി ഏറെ അടുപ്പമുള്ള നേതാവാണ്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷന്‍. കൂടാതെ അത്താണി ലോക്കല്‍ കമ്മറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും കൂടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button