ThiruvananthapuramKeralaNattuvarthaLatest NewsNews

കേരളത്തിലെ ഒരു പഞ്ചായത്തിലെങ്കിലും മത്സരിച്ച് ജയിക്കൂ, എന്നാൽ അംഗീകരിക്കാം: വി മുരളീധരനെ വെല്ലുവിളിച്ച് കെ മുരളീധരൻ

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്ത്. കേരളത്തിലെ ഒരു പഞ്ചായത്തിലെങ്കിലും മത്സരിച്ച് ജയിക്കാനും അങ്ങനെ ചെയ്താൽ കേന്ദ്രമന്ത്രിയുടെ കഴിവിനെ അംഗീകരിക്കാമെന്നും കെ മുരളീധരൻ വെല്ലുവിളിച്ചു. താൻ നാലു തവണ ലോക്സഭയിലേക്കും രണ്ടു തവണ നിയമസഭയിലേക്കും മത്സരിച്ച് ജയിച്ചയാളാണെന്നും കെ മുരളീധരൻ വ്യക്തമാക്കി.

‘കെ മുരളീധരൻ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട് നാലു തവണ ലോക്സഭയിലേക്കും രണ്ടു തവണ നിയസഭയിലേക്കും ചെന്ന ആളാണ്. ഇത്രയും 50 വർഷത്തെ പാരമ്പര്യമുള്ള ഒരാൾ, ഒരു പഞ്ചായത്തലേക്കെങ്കിലും ഒന്ന് മത്സരിച്ച് ജയിച്ചാൽ, അദ്ദേഹത്തോടു ഞാൻ സമസ്താപരാധം പറയാം. കേരളത്തിലെ ഏതെങ്കിലും ഒരു സഭയിലേക്കു മതി. പഞ്ചായത്തിലേക്കോ നിയമസഭയിലേക്കോ പാർലമെന്റിലേക്കോ കേരളത്തിൽ നിന്ന് ഒന്നു മത്സരിച്ചു ജയിച്ചാൽ, അദ്ദേഹത്തിന്റെ കഴിവിനെ ഞാൻ അംഗീകരിക്കാം. അതുവരെ അദ്ദേഹം പറയുന്ന ജൽപനങ്ങൾക്ക് ഞാൻ മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ല.’ കെ മുരളീധരൻ പറഞ്ഞു.

ഷാരോണ്‍ വധ കേസില്‍ ഗ്രീഷ്മക്ക് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം അനുവദിച്ചെങ്കിലും ജയില്‍ മോചനം നീണ്ടേക്കും

വന്ദേഭാരത് ട്രെയിൻ ആരുടെയും ഔദാര്യമല്ലെന്നും, ഒന്നാം വന്ദേഭാരതിന്റെ ലാഭം കണ്ടിട്ടാണ് കേരളത്തിന് രണ്ടാം വന്ദേഭാരത് അനുവദിച്ചതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

‘ഒന്നാം വന്ദേഭാരതിന്റെ ലാഭം കണ്ടിട്ടുതന്നെയാണ് രണ്ടാം വന്ദേഭാരത് അനുവദിച്ചത്. അല്ലാതെ സൗജന്യമായി കേരളത്തിനു നൽകിയതൊന്നുമല്ല. കേന്ദ്രം അനുവദിച്ച വന്ദേഭാരത് ട്രെയിനുകളിൽ ഏറ്റവും ലാഭം, തിരുവനന്തപുരം – കാസർകോട് വന്ദേഭാരതിനാണ്. അതുകൊണ്ടു കിട്ടിയതാണ് രണ്ടാം വന്ദേഭാരത്. അതല്ലാതെ ആരും സൗജന്യമായി തന്നതൊന്നുമല്ല. കാലാകാലങ്ങളിൽ വരുന്ന മാറ്റത്തിന് അനുസരിച്ച് പുതിയ ട്രെയിനുകൾ വരും. അത് ആരുടെയും ഔദാര്യമല്ല. ആരുടെയും സ്വകാര്യ സ്വത്തല്ല. അത് കേരളത്തിലെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. അത്രയേ ഞാൻ പറ‍ഞ്ഞുള്ളൂ. അതിൽ ഞാൻ ഉറച്ചുനിൽക്കുന്നു.’ കെ മുരളീധരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button