Latest NewsCinemaNewsIndiaEntertainment

പ്രണയവിവാഹം എന്നാൽ ഭർത്താവിന് സംശയരോഗം: തന്റെ ജീവിതത്തെക്കുറിച്ച് നടി രാധ

നിങ്ങളെ മനസ്സിലാക്കുന്ന ഒരാളെ ജീവിത പങ്കാളിയായി ലഭിക്കുന്നില്ലെങ്കില്‍, ഒറ്റയ്ക്ക് ജീവിക്കുക

തമിഴ് സിനിമാ – സീരിയൽ രംഗത്ത് ശ്രദ്ധേയയാണ് നടി രാധ. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത രാധ വിവാഹമോചനത്തിന് പിന്നാലെ അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തി. വിജയ് ടിവിയിലെ ഭാരതി കണ്ണമ്മ എന്ന പരമ്പരയിൽ മികച്ച വേഷമാണ് രാധയ്ക്ക്. എന്നാൽ വിവാഹമാണ് തന്റെ കരിയര്‍ ഇല്ലാതാക്കിയത് എന്ന് താരം ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞു.

ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞത്തിനു ശേഷം എന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ അസിസ്റ്റന്റ് ഇൻസ്‌പെക്ടറായിരുന്ന വസന്ത രാജയുമായി നടി പ്രണയത്തിലായി. തുടർന്ന് ഇയാളെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. എന്നാല്‍ കുഞ്ഞ് ജനിച്ച ശേഷം ഭര്‍ത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ തുടങ്ങിയെന്നും സംശയരോഗമായിരുന്നുവെന്നും രാധ അഭിമുഖത്തിൽ പങ്കുവച്ചു.

read also: സ്വ​കാ​ര്യ​ബ​സി​ൽ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: പ്രതി പിടിയിൽ

ഒരുമിച്ചു പോകാൻ പറ്റില്ലെന്ന് മനസിലായതോടെ ഇയാൾക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കുകയും പിന്നീട് വിവാഹമോചനം നേടുകയുമായിരുന്നു. ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റാണ് വിവാഹമെന്നും അതോടെ തന്റെ കരിയർ അവസാനിച്ചുവെന്നും രാധ പറഞ്ഞു. ‘നിങ്ങളെ മനസ്സിലാക്കുന്ന ഒരാളെ ജീവിത പങ്കാളിയായി ലഭിക്കുന്നില്ലെങ്കില്‍, ഒറ്റയ്ക്ക് ജീവിക്കുക. അതാണ് നല്ലത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് ഞാൻ ചെയ്തു. ഈ തെറ്റ് ഇനിയാരും ആവര്‍ത്തിക്കരുത്. ഒരു അഭിനേത്രി എന്ന നിലയില്‍ ഇന്നത്തെ യുവ നടിമാര്‍ക്കുള്ള എന്റെ ഉപദേശമാണിത്’, എന്നും രാധ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button