![](/wp-content/uploads/2023/09/shinod.jpg)
കൊച്ചി: സ്വകാര്യബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി പൊലീസ് പിടിയിൽ. കണ്ണൂർ പുത്തൂർ തൈപ്പറമ്പിൽ ഷിനോദാണ് (45) പിടിയിലായത്.
Read Also : എന്നെ കാണാനെത്തിയവരെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുകയാണ് ലക്ഷ്യം, ആരേയും നിരാശപ്പെടുത്താറില്ല: ഹണി റോസ്
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 4.15ഓടെയാണ് സംഭവം. ഗുരുവായൂർ-വൈറ്റില റൂട്ടിലോടുന്ന സ്വകാര്യബസിൽ യാത്ര ചെയ്യുകയായിരുന്ന തൃശൂർ എടത്തുരുത്തി സ്വദേശിനിയായ യുവതിക്കുനേരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി വനിത പൊലീസിന്റെ സിറ്റി വാരിയേഴ്സ് വിഭാഗം പ്രതിയെ പിടികൂടി വിവരം എളമക്കര പൊലീസിനെ അറിയിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments