Latest NewsNewsLife Style

കൃഷ്ണന് രാധ എന്നെന്നും വളരെ പ്രിയപ്പെട്ടവൾ

മധുരയുടെ സാമാന്ത രാജ്യമായ വൃന്ദാവനത്തിലെ പ്രഭുവായ നന്ദഗോപരുടേയും യശോദയുടേയും വളര്‍ത്തു മകനായ കണ്ണന്‍, ഗോപികമാരുടെ പോന്നോമനയായിരുന്നു. ബാല്യം മുതല്‍ പല പ്രകാരത്തിലുള്ള അത്ഭുതങ്ങളിലൂടെ തന്റെ അവതാരലക്‌ഷ്യം തെളിയിച്ചിരുന്ന കണ്ണന്‍ അവര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. ഏറെ കുറുമ്പ് കാട്ടുകയും ചിലപ്പോഴെല്ലാം ഉള്‍ക്കൊള്ളാന്‍പറ്റാത്ത വിധം വേദന നല്കുമെന്കിലും ഒരു നിമിഷം പോലും അവര്‍ക്ക് അവനെ കാണാതിരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതറിയാവുന്ന അമ്പാടിയിലെ അരുമയായ കണ്ണന്‍ തന്റെ മനോഹരമായ ചേഷ്ടാവിലാസങ്ങളിലൂടെ അവരുടെ മോഹത്തെ വാനോളം വളര്‍ത്തി. താങ്കളുടെതായ എല്ലാം അവര്‍ അനുദിനം കണ്ണന് വേണ്ടി സമര്‍പ്പിച്ചു കൊണ്ടിരുന്നു.

കൗമാരത്തിലേക്കു കടന്ന കണ്ണന്‍ തന്റെ മനോഹരമായ ശ്യാമസൌന്ദര്യത്താലും വേണുനാദത്തിന്റെ മധുരധ്വനിയാലും മുഗ്ധ കടാക്ഷ വീക്ഷണങ്ങള്‍ കൊണ്ടും അവര്‍ പോലുമറിയാതെ അവരില്‍ പ്രേമമെന്ന വികാരം ജനിപ്പിച്ചു. എല്ലാവര്‍ക്കും കണ്ണന്‍ അവരുടേത് മാത്രമായി. അവരുടെ പ്രഭാതവും മദ്ധ്യാഹ്നവും അപരാഹ്നവും അവനു വേണ്ടി മാത്രമായിരുന്നു. ഈ പ്രേമസങ്കല്‍പ്പം കലിയുടെ കരാളഹസ്തങ്ങള്‍ ആണ് നിമിഷം തൊട്ടു തലോടുന്ന രജോഗുണപ്രധാനരായ നമുക്ക് അപ്രാപ്യമാണ്. നമ്മുടെ കണ്ണുകള്‍ വിജ്ഞാനം പകര്‍ന്ന അന്ധകാരം കൊണ്ടു മൂടിപ്പോയി. കൊടുക്കല്‍ വാങ്ങലുകള്‍ക്കപ്പുറമുള്ള സ്നേഹം നമുക്കജ്ഞാതമായി.

ഗോപികമാര്‍ കണ്ണന് വേണ്ടി ഉഴറി നടന്നപ്പോഴെല്ലാം ബാല്യത്തിന്‍റെ പടിവാതിലിലെത്തിയ സുന്ദരിയായ രാധ തികച്ചും ഒറ്റപ്പെട്ടു നിന്നു. രാധയില്‍ കൃഷ്ണന്‍ തന്റെ കളിക്കൂട്ടുകാരിയെ കണ്ടെത്തി. അവള്‍ക്കു വേണ്ടിമാത്രം മധുര ഫലങ്ങള്‍ സംഭരിച്ചു. പ്രേമിക്കുമ്പോഴല്ല പ്രേമിയ്ക്കപ്പെടുമ്പോഴാണ് പ്രണയത്തില്റെ പൂര്‍ണതയെന്നു രാധ അനുഭവിച്ചിരുന്നു. യമുനയുടെ ഓളങ്ങള്‍ അവരുടെ സംഗമത്തിനു പലപ്പോഴും സാക്ഷിയായി. രാധാകൃഷ്ണ പ്രണയം ഗോപികമാര്‍ക്കിടയില്‍ അസൂയ ജനിപ്പിക്കുന്ന വിധം വളര്‍ന്നു.

കണ്ണന്‍, അക്രൂരനാല്‍ അനുഗതനായി മധുരയിലേക്ക് യാത്രയാകുമ്പോള്‍ ഗോപികമാര്‍ അവനെ പ്രേമപാരവശ്യം പൊഴിക്കുന്ന കണ്ണുനീരോടെ ഏറെ ദൂരം അനുഗമിച്ചു. രാധ മാത്രം വിട്ടു നിന്നു. അവള്‍ക്കറിയാമായിരുന്നു – കണ്ണന്‍ തന്നെ ഒരിക്കലും വിട്ടുപോകില്ലെന്ന്. ഈ വിശ്വാസവും തന്‍റെതു മാത്രമായ ഓടക്കുഴലുമാണ് കൃഷ്ണന്‍ വിട വാങ്ങുമ്പോള്‍ രാധക്ക് സമ്മാനിച്ചത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button