ErnakulamLatest NewsKeralaNattuvarthaNews

വീട്ടിൽ ആളില്ലാത്ത സമയത്ത്​ മരുമകളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: ഭർതൃപിതാവിന് 15 വർഷം കഠിനതടവും പിഴയും

മാള സ്വദേശിയായ 70കാരനെയാണ്​ കോടതി ശിക്ഷിച്ചത്

ചാലക്കുടി: വീട്ടിൽ ആളില്ലാത്ത സമയത്ത്​ മരുമകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും പല തവണ അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിൽ ഭർതൃപിതാവിന് 15 വർഷം കഠിനതടവും 3.60 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മാള സ്വദേശിയായ 70കാരനെയാണ്​ കോടതി ശിക്ഷിച്ചത്. ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ കോടതി സ്പെഷൽ ജഡ്ജി ഡോണി തോമസ് വർഗീസ്​ ആണ് ശിക്ഷ വിധിച്ചത്.

Read Also : കാനഡയിലെ ഇന്ത്യൻ എംബസികൾക്ക് പുറത്ത് പ്രതിഷേധിക്കാൻ അണികളോട് ആഹ്വാനം ചെയ്‌ത്‌ ഖാലിസ്ഥാനി സംഘടന

പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ഒമ്പത് മാസവും അധികതടവ്​ അനുഭവിക്കാനും പിഴത്തുക അതിജീവിതക്ക് നൽകാനും കോടതി നിർദേശിച്ചു.

2019ലാണ്​ കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവിതയുടെ പുനരധിവാസത്തിന് മതിയായ തുക നൽകാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി. സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന പി.എം. ബൈജു, സർക്കിൾ ഇൻസ്‌പെക്ടർ സജിൻ ശശി എന്നിവരാണ് കേസന്വേഷിച്ചത്.

പ്രോസിക്യൂഷൻ നടപടികൾ എസ്.സി.പി.ഒ എ.എച്ച്. സുനിത, എ.എസ്.ഐ രമേശ്‌ എന്നിവർ ഏകോപിപ്പിച്ചു. പ്രോസിക്യൂഷന്​ വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ബാബുരാജ് ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button