ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വർഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പുറത്താക്കാൻ ജനങ്ങൾ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന്റെ പ്രകടനം വിലയിരുത്തുമ്പോൾ കോൺഗ്രസ് അർഹിക്കുന്നത് പൂജ്യം മാർക്കാണെന്നും അദ്ദേഹം അറിയിച്ചു.
Read Also: കേരളത്തിലെ സഹകരണ മേഖലയിൽ നടക്കുന്നത് സർക്കാർ സ്പോൺസേർഡ് അഴിമതി: ആരോപണവുമായി കെ സുരേന്ദ്രൻ
ബിജെപിക്ക് ജനങ്ങളുടെ പിന്തുണ ലഭിച്ചതിനാലാണ് സർക്കാർ വനിതാ സംവരണ ബിൽ പാസാക്കിയത്. താനോ സർക്കാരോ അല്ല ഇത് നടപ്പിലാക്കിയത്. ജനങ്ങളുടെ വോട്ടിന്റെ ശക്തിയാണ് വനിതാ സംവരണ ബിൽ നേടിയെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസിന്റെ ദുർ ഭരണത്തിനെതിരെ രാജസ്ഥാനിലെ ജനങ്ങൾ പ്രതികരിക്കാൻ തുടങ്ങിയിരിക്കുകയാണ്. അശോക് ഗെഹ്ലോട്ട് സർക്കാരിനെ പുറത്താക്കി ബിജെപിയെ തിരികെ കൊണ്ടുവരാൻ രാജസ്ഥാനിലെ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. സനാതനം വേരോടെ പിഴുതെറിയുമെന്ന് പറഞ്ഞവരെ തിരഞ്ഞെടുപ്പിൽ തങ്ങൾ വേരോടെ പിഴുതെറിയും. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിതാ ബിൽ പാസാക്കുന്നതിനും 33 ശതമാനം സംവരണത്തിനുമായി സ്ത്രീകൾ വർഷങ്ങളായി കാത്തിരുന്നു. ഇന്ന് എല്ലാ സ്ത്രീകളും വനിതാ സംവരണ ബില്ലിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Read Also: കാനഡയിലെ ഇന്ത്യൻ എംബസികൾക്ക് പുറത്ത് പ്രതിഷേധിക്കാൻ അണികളോട് ആഹ്വാനം ചെയ്‌ത് ഖാലിസ്ഥാനി സംഘടന
Post Your Comments