Latest NewsKeralaNews

അയൽവാസിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നു: യുവാവ് പിടിയിൽ

കൊച്ചി: അയൽവാസിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന യുവാവ് പിടിയിൽ. എറണാകുളം കൂത്താട്ടുകുളത്താണ് സംഭവം. പിറവം തിരുമാറാടിയിൽ കാക്കൂർ കോളനിയിൽ സോണിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ മഹേഷ് എന്നയാളാണ് അറസ്റ്റിലായത്.

Read Also: കഞ്ചാവ് വേട്ട: പ്രതികൾക്ക് 10 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ച് കോടതി

തിങ്കളാഴ്ച്ച വൈകിട്ട് പണി കഴിഞ്ഞ് എത്തിയ സോണിയെ വീട്ടിൽ നിന്നും ഇറക്കി ആക്രമിക്കുകയായിരുന്നു. തലക്കും നെഞ്ചിനും കുത്തേറ്റ് വീണ സോണിയെ അയൽക്കാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സോണിയും മഹേഷും തമ്മിൽ തർക്കം നടന്നിരുന്നുവെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Read Also: ലോക്‌സഭാ തെരഞ്ഞെടുപ്പ്: അച്ചു ഉമ്മന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച വാർത്തകളിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button