മുംബൈ: അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മലയാളി അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി മണി തോമസാണ് അറസ്റ്റിലായത്. നവിമുംബൈയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
നവി മുംബൈ റെയില്‍വേ സ്റ്റേഷന് സമീപത്ത് താമസിക്കുന്ന കുട്ടിയെയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോയത്. രക്ഷിതാക്കള്‍ ജോലിക്ക് പോയ സമയത്ത് പ്രതി കുട്ടിയുടെ വീട്ടിലെത്തുകയും, ഭക്ഷണം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കുട്ടിയെ കൂടെ കൂട്ടുകയുമായിരുന്നു.
വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കിയ പൊലീസ് 150 ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രതിയിലേക്ക് എത്തിയത്. പ്രതിയുടെ വീട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ പൊലീസ് മണി തോമസിനെ കസ്റ്റഡിയിലെടുത്തു.
ആദ്യഭാര്യ മരിച്ച് അധികം താമസിയാതെ മണിതോമസ് രണ്ടാമതും വിവാഹിതനായെങ്കിലും ഈ ബന്ധത്തില്‍ കുട്ടികള്‍ ഇല്ലായിരുന്നു. ഇക്കാരണത്താലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പ്രതി പൊലീസില്‍ മൊഴി നല്‍കി. ഇയാള്‍ കുട്ടിയെ മറ്റ് തരത്തില്‍ ഉപദ്രവിച്ചിട്ടില്ലെന്നാണ് പൊലീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഉള്ളത്.
Post Your Comments