Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

കരുവന്നൂർ: വ്യാപക തട്ടിപ്പും, ദുരൂഹമരണങ്ങളും, നേരറിയാൻ സിബിഐ എത്തിയേക്കും

തൃശ്ശൂർ:കരുവന്നൂരിൽലെ വ്യാപക കൈക്കൂലിയും ദുരൂഹമരണങ്ങളും വ്യക്തമായതോടെ അന്വേഷണത്തിന് സിബിഐ എത്താൻ സാധ്യതയേറി. ഇഡി അന്വേഷിച്ച സഹകരണ ബാങ്കുകളിൽ ഉദ്യോഗസ്ഥരും ഭരണസമിതിയിലെ ചിലരും വായ്പാത്തട്ടിപ്പിനും കള്ളപ്പണ ഇടപാടിനും കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിരുന്നു.

തുടങ്ങിയ അന്വേഷണം കൂടുതൽ കൈക്കൂലി വാങ്ങിയതിന് നടപടിയെടുക്കാനാകില്ല. മിക്ക ബാങ്കുകളിലും ഉന്നത ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങിയത് കണ്ടെത്തിയിട്ടുണ്ട്. കരുവന്നൂർ ബാങ്കിൽ മാനേജർ ബിജു കരീം, അക്കൗണ്ടന്റ് സികെ ജിൽസ് എന്നിവർ വായ്പാത്തട്ടിപ്പിലൂടെ കോടികൾ സമ്പാദിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. എന്നാൽ ഇവരെ ഇഡി അറസ്റ്റ് ചെയ്തില്ല. കരുവന്നൂർ ബാങ്കിലൂടെ കള്ളപ്പണ ഇടപാട് നടത്തിയ വെളപ്പായ സതീശൻ, പിപി കിരൺ എന്നിവരെ മാത്രമാണ് അറസ്റ്റു ചെയ്തത്. ഈ ഇടപാടുകൾക്ക് രേഖകളുള്ളതിനാലാണ് ഇവർ പിടിക്കപ്പെട്ടത്. കരുവന്നൂർ ബാങ്കിൽ 2011-ൽ തുടങ്ങിയ തട്ടിപ്പ് 2020 വരെ പുറത്തുവരാതിരുന്നതിന്റെ പിന്നിൽ സഹകരണ ഉദ്യോഗസ്ഥർക്കും പങ്കുണ്ട്.

കരുവന്നൂരിലെ തട്ടിപ്പ് പാർട്ടിയെ അറിയിച്ച പ്രവർത്തകനായ രാജീവിനെ 1998 ഡിസംബർ ആറിന് മാടായിക്കോണത്തെ ട്രാൻസ്ഫോർമറിന് സമീപം കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.  കേസ് പോലീസ് എഴുതിത്തള്ളി. അയ്യന്തോൾ ബാങ്കിൽ ജീവനക്കാരനായിരുന്ന വാടാനപ്പള്ളി സ്വദേശി ശിവലാലിനെ 12 വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ കാണാതായതാണ്.

കരുവന്നൂർ തട്ടിപ്പിൽ സി.ബി.െഎ. അന്വേഷണം ആവശ്യപ്പെട്ട് ആദ്യപരാതിക്കാരനായ എംവി സുരേഷ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോപണവിധേയമായ എല്ലാ ബാങ്കുകളിലേയും കൈക്കൂലി ഉൾപ്പടെയുള്ള അഴിമതികളും ദുരൂഹമരണവും കാണാതാകലും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button