ThiruvananthapuramKeralaNattuvarthaLatest NewsNews

‘ആദ്യവരവിൽ വിദ്വേഷത്തോടെ കല്ലെറിഞ്ഞവർ പോലും രണ്ടാം വരവിൽ മനം നിറഞ്ഞ് പൂക്കൾ വാരിവിതറി വരവേൽക്കുന്നു’: കെ സുരേന്ദ്രൻ

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്. കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത വന്ദേഭാരത് എക്സ്പ്രസിന് ഗംഭീര സ്വീകരണമാണ് സ്റ്റേഷനുകളിൽ ഒരുക്കിയത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആദ്യവരവിൽ വിദ്വേഷത്തോടെ കല്ലെറിഞ്ഞവരും പോസ്റ്ററൊട്ടിച്ച് മലിനമാക്കിയവരും രണ്ടാം വരവിൽ മനം നിറഞ്ഞ് പൂക്കൾ വാരിവിതറി വരവേൽക്കുന്നതാണ് ഇന്നലെ കേരളം മുഴുവൻ കണ്ടതെന്ന് സുരേന്ദ്രൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യമെമ്പാടും വികസന വിസ്മയം നടക്കുകയാണെന്നും, അദ്ദേഹത്തിന്റെ മൂന്നാം വരവിൽ ഈ വികസനത്തേരോട്ടത്തിൽ നിന്ന് മലയാളികൾക്കും മാറിനിൽക്കാനാവില്ലെന്നും സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കൊളസ്ട്രോള്‍ കൂടുമ്പോള്‍ മുഖത്ത് പ്രകടമാകുന്ന ലക്ഷണങ്ങള്‍ അറിയാം…

ഒരു തീവണ്ടിക്ക് ഇത്രമേൽ ജനങ്ങളെ ആകർഷിക്കാനും ഒരുമിപ്പിക്കാനും കഴിയുന്നതെന്തുകൊണ്ടായിരിക്കും അതും കേരളത്തിൽ.. ആദ്യവരവിൽ വിദ്വേഷത്തോടെ കല്ലെറിഞ്ഞവരും പോസ്റ്ററൊട്ടിച്ച് മലിനമാക്കിയവർപോലും രണ്ടാം വരവിൽ മനം നിറഞ്ഞ് പൂക്കൾ വാരിവിതറി വരവേൽക്കുന്നതാണ് ഇന്നലെ കേരളം മുഴുവൻ കണ്ടത്. വിവേചനമില്ലാത്ത വികസനത്തെ ഭേദഭാവങ്ങളില്ലാതെ ജനം പിന്തുണയ്ക്കുമെന്ന് വന്ദേഭാരത് തെളിയിക്കുന്നു. പത്തുകൊല്ലം മുൻപ് നമ്മുടെ നാട്ടിലെ ഒരു റെയിൽവേ പ്ളാറ്റ്ഫോമിലും മൂക്കുപൊത്താതെ മനുഷ്യർക്ക് നടക്കാൻ കഴിയില്ലായിരുന്നു. ട്രാക്കുകൾ മുഴുവൻ മനുഷ്യമാലിന്യങ്ങൾകാരണം ഒന്നുനോക്കാൻ പോലും നാം അറയ്ക്കുമായിരുന്നു. ഇന്ന് പാളത്തിലിരുന്ന് പൂജനടത്താൻപോലും നമുക്ക് സാധിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകാണാനാവുന്നു. ഇതെല്ലാം സാധ്യമാക്കാനായത് ആ മനുഷ്യന്റെ കഠിനാധ്വാനം അല്ലാതെ മറ്റെന്താണ്.

ഇന്ന് ഭാരതത്തിലോടുന്ന തീവണ്ടികളിൽ 97 ശതമാനവും ബയോ ടോയ്ലെറ്റുകളുളളതാണ്. വെറും മൂന്നുശതമാനം പാസ്സഞ്ചർ തീവണ്ടികളിൽ മാത്രമാണ് ഇനി അത് പൂർത്തിയാവാനുള്ളത്. വേഗതയും സുരക്ഷയും അത്യാധുനികനിലവാരവുമുള്ള തീവണ്ടികൾ അതും ഇന്ത്യൻനിർമ്മിതം, വിമാനത്താവളങ്ങളെ വെല്ലുന്ന ആത്മനിർഭര റെയിൽവേ സ്റ്റേഷനുകൾ. ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ കേരളത്തിലെ ഓരോ സ്റ്റേഷനും കണ്ണഞ്ചിപ്പിക്കുന്ന കെട്ടിടസമുച്ചയങ്ങളും കൂറ്റൻ ഷോപ്പിംഗ് മാളുകളുമെല്ലാം നിറഞ്ഞ് ഭൂതകാലത്തെ ഓർമ്മൾപോലും അവശേഷിപ്പിക്കാതെ മാറുന്നത് മലയാളിക്കു കാണാനാവും. റെയിവേ സ്റ്റേഷനിൽ ചായ വിറ്റ് കുടുംബം പോറ്റിയ അതേ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യമെമ്പാടും നടക്കുന്ന വികസനവിസ്മയം. മൂന്നാം വരവിൽ മലയാളിക്കും മാറിനിൽക്കാനാവില്ല ഈ വികസനത്തേരോട്ടത്തിൽനിന്ന്…

shortlink

Related Articles

Post Your Comments

Related Articles


Back to top button