KeralaLatest NewsNews

മാനനഷ്ടക്കേസ്: സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും സമൻസ് അയച്ച് കോടതി

കണ്ണൂർ: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും നോട്ടീസ് അയച്ച് കോടതി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിലാണ് നടപടി. ജനുവരി നാലിന് ഹാജരാകാനാണ് തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സമൻസ് അയച്ചിരിക്കുന്നത്.

Read Also: ലോക്‌സഭാ തെരഞ്ഞെടുപ്പ്: അച്ചു ഉമ്മന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച വാർത്തകളിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എം വി ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്‌ന സുരേഷ് ആരോപിച്ചത്. ഇതിനെതിരെയാണ് എം വി ഗോവിന്ദൻ മാനനഷ്ട കേസ് നൽകിയത്. ഗൂഢാലോചന, അപകീർത്തി വകുപ്പുകൾ ചേർത്ത് കേസെടുക്കണമെന്നാണ് എം വി ഗോവിന്ദൻ നൽകിയ ഹർജിയിൽ വ്യക്തമാക്കിയിരുന്നത്.

Read Also: തല്ലിയില്ല, ജയിലിലേക്ക് വിടുമെന്ന് ഭീഷണിപ്പെടുത്തി: ഇഡിയ്ക്കെതിരെ ആരോപണവുമായി സിപിഎം നേതാവ് എം. കെ. കണ്ണൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button