Latest NewsKeralaNews

ഓപ്പറേഷന്‍ ഡി ഹണ്ട്; ഇന്ന് മാത്രം രജിസ്റ്റര്‍ ചെയ്തത് 194 കേസുകള്‍

ഓപ്പറേഷന്‍ ഡി ഹണ്ട്; ഇന്ന് മാത്രം രജിസ്റ്റര്‍ ചെയ്തത് 194 കേസുകള്‍

 

 

തിരുവനന്തപുരം: ലഹരിക്കെതിരായ കേരള പൊലീസിന്റെ ഓപ്പറേഷന്‍ ഡി ഹണ്ടില്‍ മയക്കുമരുന്ന് കൈവശം വെച്ചതിന് 204 പേരെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു. ഇന്ന് മാത്രം 194 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 21.85 ഗ്രാം എംഡിഎംഎയും 6.275 കിലോ കഞ്ചാവുമാണ് ഇന്ന് പിടികൂടിയിരിക്കുന്നത്.

എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍ഡിപിഎസ് കോഓര്‍ഡിനേഷന്‍ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടപ്പാക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂമും നിലവിലുണ്ട്. 9497927797 എന്ന നമ്പറിലേക്കു വിളിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button