എറണാകുളം: കൊച്ചിയിൽ പോലീസിന്റെ വയർലെസ് സെറ്റ് എറിഞ്ഞ് പൊട്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് അഭിഭാഷകൻ പിടിയിൽ. തിരുവനന്തപുരം സ്വദേശി മുഹമ്മദ് ഷാഹിം ആണ് അറസ്റ്റിലായത്. നോർത്ത് സ്റ്റേഷനിലെ സിഐയുടെ വയർലെസ് സെറ്റ് ആണ് ഇയാൾ എറിഞ്ഞ് പൊട്ടിച്ചത്. ഇന്നലെ രാത്രി എസ്ആർഎം റോഡിലാണ് പോലീസിന്റെ വയർലെസ് സെറ്റ് ഇയാൾ എറിഞ്ഞ് പൊട്ടിച്ചത്.
സിഐയും സംഘവും പട്രോളിംഗിന് ഇറങ്ങിയപ്പോൾ പൊതുസ്ഥലത്ത് വെച്ച് അഭിഭാഷകൻ പുക വലിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞതാണ് പോലീസിനെ പ്രകോപിപ്പിച്ചത്. പോലീസിനോട് എതിർത്ത് സംസാരിച്ച ഇയാളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചപ്പോൾ വയർലെസ് സെറ്റ് പിടിച്ചുവാങ്ങി എറിഞ്ഞു പൊട്ടിക്കുകയായിരുന്നു.
പൊതുമുതൽ നശിപ്പിച്ചതിനും പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനുമാണ് അഭിഭാഷകനെതിരെ കേസെടുത്തത്.
Read Also: മുല്ലപ്പെരിയാര്‍ ഡാം 35 ലക്ഷം പേരെ ഒഴുക്കിക്കൊണ്ട് പോകും: മുന്നറിയിപ്പുമായി ന്യൂയോര്‍ക്ക് ടൈംസ്
Post Your Comments