തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസ് തലയില്‍ക്കൂടി കയറിയിറങ്ങി വയോധികന്‍ മരിച്ചു. നെടുമങ്ങാട് പനയമുട്ടം സ്വദേശി കൃഷ്ണന്‍ നായര്‍ (80) ആണ് മരിച്ചത്.
മുന്‍വശത്തെ വാതിലില്‍ കൂടി ബസില്‍ കയറുമ്പോള്‍ പിടിവിട്ട് താഴെ വീഴുകയായിരുന്നു. ബസിന്റെ പിന്‍വശത്തെ ടയറാണ് തലയിലൂടെ കയറിയിറങ്ങിയത്. അപകടസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments