ദുബായ്: പാകിസ്ഥാനില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഇറച്ചിയില്‍ ഫംഗസ് സാന്നിദ്ധ്യം കണ്ടെത്തിയതോടെ യു.എ.ഇ ഇറച്ചി ഇറക്കുമതി നിരോധിച്ചു.
പ്രതി മാസം വീതമാണ് പാകിസ്ഥാനില്‍ നിന്ന് യു.എ.ഇയിലേക്ക് ഇറച്ചി കയറ്റുമതി ചെയ്യുന്നത്. നിലവില്‍ ഓക്ടോബര്‍ പത്തുവരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതി മാസം 12 മില്യണ്‍ ഡോളറിന്റെ ഇറച്ചിയാണ് പാകിസ്ഥാനില്‍ നിന്ന് യു.എ.ഇയിലെത്തുന്നത്.
Read Also: ഇതെന്തോന്ന്? നാല് തുണികഷ്ണം വെട്ടി തുന്നിയതിനാണോ 2300 രൂപ? – കണ്ണുതള്ളി ഫാഷൻ പ്രേമികൾ
കടല്‍മാര്‍ഗം പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നെത്തിയ ഇറച്ചിയിലാണ് ഫംഗസ് സാന്നിദ്ധ്യം കണ്ടെത്തിയത്. യു.എ.ഇയിലേക്ക് ഏറ്റവും അധികം ഇറച്ചി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാന്‍. എട്ടുവര്‍ഷത്തെ നിയന്ത്രണങ്ങള്‍ക്കൊടുവില്‍ 2017ലാണ് പാകിസ്ഥാനില്‍ നിന്ന് ഇറച്ചി ഇറക്കുമതിക്ക് അനുമതി നല്‍കിയത്. ബഹ്റിന്‍, സൗദി അറബ്യേ, യു.എ.ഇ എന്നിവിടങ്ങളിലേക്കാണ് കൂടുതലായും പാകിസ്ഥാന്‍ ഇറച്ചി കയറ്റുമതി ചെയ്യുന്നത്.
Post Your Comments