സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,960 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ വർദ്ധിച്ച് 5,495 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിനു ശേഷമാണ് ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 20 രൂപയുമാണ് കുറഞ്ഞത്.
ആഗോള വിപണിയിൽ സ്വർണവ്യാപാരം ഉയർച്ചയിലാണ്. സ്വർണം ഔൺസിന് 3.97 ഡോളർ ഉയർന്ന് 1,925.42 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മാസം 21 മുതൽ സെപ്റ്റംബർ 4 വരെ സ്വർണവില ഉയരുന്ന പ്രവണതയാണ് ഉണ്ടായിട്ടുള്ളത്. ഓഗസ്റ്റ് 21ന് 43,280 രൂപയായിരുന്നു സ്വർണവില. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1000 രൂപ വർദ്ധിച്ച്, 44,240 രൂപയായാണ് സ്വർണവില ഉയർന്നത്. ആഗോള സ്വർണവിപണി പ്രാദേശിക സ്വർണവില വർദ്ധിക്കുമെന്ന സൂചനയാണ് നൽകുന്നത്. അതിനാൽ, സ്വർണം ആവശ്യമുള്ളവർക്ക് ബുക്കിംഗ് നടത്താവുന്നതാണ്.
Also Read: സംസ്ഥാനത്ത് എഥനോള്‍ ചേർത്ത പെട്രോളിന് ഡിമാൻഡ് ഉയരുന്നു, ഇനി മുതൽ 100 ഓളം പമ്പുകളിൽ ലഭ്യമാകും
Post Your Comments