
കടുത്തുരുത്തി: ബസില്‍ കയറുന്നതിനായി റോഡ് മുറിച്ചു കടക്കുമ്പോള്‍ അതേ കെഎസ്ആര്‍ടിസി ബസിടിച്ച് നഴ്സറി സ്കൂളിലെ ഹെല്‍പ്പറായ വീട്ടമ്മ മരിച്ചു. കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് നഴ്സറി സ്കൂളിലെ ഹെല്പറായ കാഞ്ഞിരത്താനം കിഴക്കേഞാറക്കാട്ടില്‍ (ഇരുവേലിക്കല്‍) ജോസി തോമസ് (54) ആണ് മരിച്ചത്.
ഇന്നലെ വൈകൂന്നേരം നാലോടെ കാഞ്ഞിരത്താനം ജംഗ്ഷനിലാണ് അപകടം നടന്നത്. ഭര്‍ത്താവിനൊപ്പം വീട്ടില്‍ നിന്നു നടന്നുവന്ന ജോസി, ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്ന കൂട്ടുകാരിയുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് വൈക്കം ഭാഗത്തേക്കുള്ള ബസ് എത്തുന്നത്. റോഡിന് മറുവശത്തുണ്ടായിരുന്ന ഭര്‍ത്താവിനൊപ്പം ബസില്‍ കയറുന്നതിനായി ബസിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
Read Also : സിങ്കം പോലെയുള്ള സിനിമകൾ അപകടകരമായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്: ബോംബെ ഹൈക്കോടതി ജഡ്ജി
കൈ ഉയര്‍ത്തി അടയാളം കാണിച്ച ശേഷമാണ് ജോസി റോഡ് മുറിച്ചു കടന്നതെന്നും എന്നാല്‍ ഡ്രൈവറുടെ ശ്രദ്ധയില്‍ ഇതു പെട്ടില്ലെന്നും പറയുന്നു. ബസ് തട്ടി റോഡില്‍ വീണ ജോസിയുടെ തലയിലൂടെ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി സംഭവസ്ഥലത്തു തന്നെ മരിക്കുകയായിരുന്നു.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച ജോസി അതിരമ്പുഴ പൊന്നാറ്റിൽ കുടുംബാംഗമാണ്. ഏകമകന് അഖില്‍ തോമസ് (ദുബായ്). മരുമകൾ: അനു പോൾ.
Post Your Comments