Latest NewsIndiaNews

‘നിങ്ങളുടെ സിംഹക്കുട്ടി ഇതാ കിടക്കുന്നു’: രാത്രി വിളിച്ചുണര്‍ത്തി മകന്‍റെ മൃതദേഹം മാതാപിതാക്കളെ കാണിച്ച് അക്രമികള്‍

അമൃത്സര്‍: പഞ്ചാബിൽ 22 കാരനായ കബഡി താരത്തെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹര്‍ദീപ് സിംഗ് എന്ന ദീപയേയാണ് തോക്കുപയോഗിച്ച് കൊലപ്പെടുത്തിയത്. വെടിയുതിർത്ത് കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ മൃതദേഹം വാളുകൾ ഉപയോഗിച്ച് പല കഷ്ണമായി അക്രമികൾ വെട്ടിനുറുക്കി. ശേഷം യുവാവിന്റെ വീട്ടുപടിക്കൽ മൃതദേഹം കൊണ്ടിട്ടു. ഉറങ്ങിക്കിടക്കുകയായിരുന്ന മാതാപിതാക്കളെ വിളിച്ചുണര്‍ത്തി മകന്റെ മൃതദേഹം അക്രമികൾ കാണിക്കുകയും ചെയ്തു.

‘നിങ്ങളുടെ സിംഹക്കുട്ടി ഇതാ കിടക്കുന്നു’വെന്നായിരുന്നു അക്രമികള്‍ 22കാരന്റെ മാതാപിതാക്കളോട് ആക്രോശിച്ചത്. പഞ്ചാബിലെ കപൂര്‍ത്തലയില്‍ വെള്ളിയാഴ്ച രാത്രിയാണ് ക്രൂരമായ കൊലപാതകം നടന്നത്. ഹര്‍ദീപ് സിംഗ് എന്ന 22 കാരനായ യുവ കബഡി താരത്തെയാണ് ആറ് പേര്‍ ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് പോലീസ് പറയുന്നത്. ഹര്‍ദീപ് സിംഗിന് ഹര്‍പ്രീത് സിംഗ് ഹാപ്പി എന്ന യുവാവുമായി വാക്കുതര്‍ക്കം പതിവായിരുന്നുവെന്നാണ് കൊലപാതകം സംബന്ധിച്ച പരാതിയില്‍ 22കാരന്റെ പിതാവ് ഗുര്‍നാം സിംഗ് പറയുന്നത്. ദില്‍വാന്‍ സ്വദേശിയാണ് ഹര്‍പ്രീത് സിംഗ് ഹാപ്പിയും. ഒരു എഫ്ഐആറില്‍ പേര് വന്നതിന് പിന്നാലെ അറസ്റ്റ് ഒഴിവാക്കാനായി ഹര്‍ദീപ് ഏതാനും ദിവസങ്ങളായി വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. സെപ്തംബര്‍ 20നാണ് ഹര്‍ദീപ് തിരികെ വീട്ടിലെത്തുന്നത്.

സെപ്തംബര്‍ 20 ന് വൈകുന്നേരം വീട്ടില്‍ നിന്ന് ബാങ്കിലെ ചില രേഖകളുമായി യുവാവ് പുറത്ത് പോയിരുന്നു. ഏറെ വൈകിയും യുവാവ് തിരികെ വന്നില്ല. രാത്രി 10.30ഓടെ വാതിലില്‍ ആരോ മുട്ടിവിളിക്കുകയായിരുന്നു. പുറത്തേക്ക് ചെന്നപ്പോൾ യുവാവിനെ വെട്ടിനുറുക്കിയ അക്രമികളെയാണ് വീട്ടുകാട് കണ്ടത്. പിന്നാലെ മകന്‍ മരിച്ചെന്ന് ഹര്‍പ്രീത് 22കാരന്റെ മാതാപിതാക്കളോട് പറയുകയായിരുന്നു. മാതാപിതാക്കള്‍ 22കാരനെ ജലന്ധറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹര്‍ദീപിനെ രക്ഷിക്കാന്‍ സാധിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button