Latest NewsIndiaNews

450 കോടി രൂപ ചെലവ്: അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കലിട്ട് പ്രധാനമന്ത്രി

ന്യൂഡൽഹി: വാരാണസിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. 450 കോടി രൂപ ചെലവ് വരുന്ന സ്റ്റേഡിയമാണ് നിർമ്മിക്കുന്നത്. 30,000 കാണികൾക്ക് ഒരേ സമയം മത്സരങ്ങൾ കാണാനുള്ള സൗകര്യം സ്റ്റേഡിയത്തിലുണ്ടായിരിക്കും. 30 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിക്കുന്നത്.

Read Also: വീണാ ജോര്‍ജിനെതിരെ അധിക്ഷേപ പരാമർശം: കെഎം ഷാജിക്കെതിരെ കേസെടുത്ത് വനിതാ കമ്മിഷന്‍

ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേൻ ഭാരവാഹികളും ബിസിസിഐ അധികൃതരും തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തു. സ്റ്റേഡിയത്തിന്റെ നിർമ്മാണം 3 വർഷം കൊണ്ട് പൂർത്തിയാകും.

450 കോടി രൂപയുടെ പദ്ധതിയിൽ 330 കോടി ബിസിസിഐ നൽകും. ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ 120 കോടി ചെലവഴിച്ചിരുന്നു. എൽ ആൻഡ് ടിക്കാണ് നിർമാണ ചുമതല.

Read Also: പ്രസംഗത്തിനിടെ അനൗൺസ്മെന്റ് തടസം: പിണങ്ങി ഇറങ്ങിപ്പോയതല്ല, വിശദീകരിച്ച് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button