Latest NewsKeralaNews

അധിക്ഷേപ പരാമർശം: കെ എം ഷാജിയോട് മറുപടി പറയാനില്ലെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: മുസ്ലിംലീഗ് നേതാവ് കെഎം ഷാജിയുടെ അധിക്ഷേപ പരാമർശത്തോട് പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രി വീണ ജോർജ്. കെ എം ഷാജിയോട് മറുപടി പറയാനില്ലെന്ന് മന്ത്രി പറഞ്ഞു.തനിക്ക് ജോലിത്തിരക്കുണ്ടെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

Read Also: എച്ച്പി Victus 15-FA0555TX 12th Gen Core i5 വിപണിയിൽ എത്തി, അറിയാം പ്രധാന സവിശേഷതകൾ

അതേസമയം, ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ സംഭവത്തിൽ മുസ്ലിംലീഗ് നേതാവ് കെഎം ഷാജിക്കെതിരെ സംസ്ഥാന വനിതാ കമ്മിഷൻ കേസ് രജിസ്റ്റർ ചെയ്തു. മന്ത്രി വീണാ ജോർജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാർഹവുമാണെന്നും അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു എന്നും വനിത കമ്മിഷൻ അധ്യക്ഷ അഡ്വ പി സതീദേവി വ്യക്തമാക്കി.

തന്റെ കർമ്മ രംഗത്ത് ശക്തമായ ഇടപെടലുകൾ നടത്തുകയും മികച്ച രീതിയിൽ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും വൃത്തികെട്ട രീതിയിലുള്ള പദപ്രയോഗങ്ങൾ ഉപയോഗിച്ചുകൊണ്ട് കെഎം ഷാജി അപമാനിച്ചിരിക്കുന്നതെന്നും ഇത്തരത്തിൽ രാഷ്ട്രീയ അശ്ലീലം വിളമ്പുന്ന ആളുകൾക്കെതിരെ ശക്തമായ പ്രതിഷേധമുയർന്നു വരേണ്ടതുണ്ടെന്നും പി സതീദേവി പറഞ്ഞു.

Read Also: പ്രായപൂർത്തിയാകാത്ത പെൺമക്കളെ കൊലപ്പെടുത്തിയ കേസിൽ യുവതിക്ക് 78 വർഷം തടവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button