ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നിറം മങ്ങി വ്യാപാരം. ആഗോള വിപണിയിൽ പലിശ, പണപ്പെരുപ്പം തുടങ്ങിയ വെല്ലുവിളികൾ ഉയർന്നതാണ് ഇന്ത്യൻ ആഭ്യന്തര സൂചികകൾക്ക് തിരിച്ചടിയായത്. സെൻസെക്സ് ഇന്ന് 221 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 66,009.15-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 68.10 പോയിന്റ് ഇടിഞ്ഞ് 19,674.25-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. തുടർച്ചയായ നാലാം ദിവസമാണ് ആഭ്യന്തര സൂചികകൾ നഷ്ടത്തിലേക്ക് വഴുതി വീണത്.
ഈ വർഷം ഇനിയും അടിസ്ഥാന പലിശ നിരക്ക് കൂടാൻ സാധ്യതയുണ്ടെന്നും, ഉയർന്ന പലിശഭാരം ദീർഘനാൾ തുടർന്നേക്കുമെന്ന ആശങ്കകൾ നിലനിന്നതോടെയാണ് ആഗോള വിപണി നിരാശയിലായത്. വ്യാപാരത്തിന്റെ ആരംഭം മുതൽ കയറ്റിറക്കങ്ങളിലൂടെയാണ് ഇന്ത്യൻ ഓഹരി സൂചികകൾ കടന്നുപോയത്. സെൻസെക്സിൽ 1,777 ഓഹരികൾ നേട്ടത്തിലും, 1,857 ഓഹരികൾ നഷ്ടത്തിലും, 147 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം പൂർത്തിയാക്കി.
Also Read: ലോക്‌സഭാ തിരഞ്ഞെടുപ്പ്: കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്ന് കമൽഹാസൻ
ബെർജർ പെയിന്റ്സ്, ജെഎസ്ഡബ്ല്യു എനർജി, ആർഇസി, യൂണിയൻ ബാങ്ക്, കാനറാ ബാങ്ക്, ഇൻഫോ എഡ്ജ്, സൈസഡ് ലൈഫ് സയൻസ് തുടങ്ങിയവയുടെ ഓഹരികൾ നേട്ടം കൈവരിച്ചു. അതേസമയം, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക്, പവർഗ്രിഡ്, സൺ ഫാർമ, അൾട്രാടെക് സിമന്റ് തുടങ്ങിയവയുടെ ഓഹരികൾക്ക് നിറം മങ്ങി.
Post Your Comments