ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ച് സൗദി അറേബ്യ. കയറ്റുമതിക്കായി ഇന്ത്യയിൽ നിന്നും ഈടാക്കുന്ന പ്രീമിയം തുകയാണ് സൗദി അറേബ്യ വെട്ടിക്കുറച്ചിരിക്കുന്നത്. 2022-ൽ ബാരലിന് 10 ഡോളറായിരുന്നു പ്രീമിയം തുകയായി ഈടാക്കിയിരുന്നത്. എന്നാൽ, ഇത്തവണ 10 ഡോളറിൽ നിന്നും 3.5 ഡോളറായാണ് പ്രീമിയം തുക കുറച്ചിരിക്കുന്നത്. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ കൂടുതലായി വാങ്ങാൻ തുടങ്ങിയതോടെയാണ് സൗദി അറേബ്യയുടെ പുതിയ നടപടി. ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉൽപ്പാദകരാണ് സൗദി അറേബ്യ.
ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിംഗ് രാജ്യങ്ങൾ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് യഥാർത്ഥ വിൽപ്പനയേക്കാൾ കൂടുതലായി ഈടാക്കുന്ന അധിക തുകയാണ് ഏഷ്യൻ പ്രീമിയം എന്ന് പറയുന്നത്. എന്നാൽ, ഈ തുക അധികമായതിനെ തുടർന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഏഷ്യൻ ഡിസ്കൗണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് അനുകൂല നടപടി ലഭിക്കാത്തതോടെ എണ്ണയ്ക്കായി ഇന്ത്യ റഷ്യയെ കൂടുതലായി ആശ്രയിക്കുകയായിരുന്നു. റഷ്യ കുറഞ്ഞ വിലയ്ക്ക് എണ്ണ കയറ്റുമതി ചെയ്യാൻ തുടങ്ങിയതോടെയാണ്, സൗദി അറേബ്യ ഏഷ്യൻ പ്രീമിയം വെട്ടിക്കുറയ്ക്കാൻ തയ്യാറായത്. നേരത്തെ റഷ്യ പ്രീമിയം വെട്ടിക്കുറച്ചപ്പോൾ, യുഎഇ പ്രീമിയം തുക പൂർണ്ണമായും ഒഴിവാക്കിയിരുന്നു.
Also Read: ഇന്ത്യൻ വിപണിയിൽ പ്രവർത്തനമാരംഭിച്ച് 6 വർഷം! വാർഷിക വേളയിൽ ഗംഭീര പ്രഖ്യാപനവുമായി ആമസോൺ ബിസിനസ്
Post Your Comments