KeralaLatest NewsNews

സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴ തുടരും, രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തെക്ക് കിഴക്കൻ ജാർഖണ്ഡിന് മുകളിലായി നിലവിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായാണ് മഴ അനുഭവപ്പെടുന്നത്. തുടർച്ചയായ നാല് ദിവസം ഇടിമിന്നലോടു കൂടിയ നേരിയതോ, മിതമായതോ ആയ മഴയാണ് അനുഭവപ്പെടുക. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

തെക്ക് കിഴക്കൻ ജാർഖണ്ഡിന് മുകളിലായി നിലവിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ, കോമോറിൻ മേഖലയ്ക്ക് മുകളിലും ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇവയുടെ എല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുക. മലയോര മേഖലകളിൽ ഉരുൾപൊട്ടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. അതേസമയം, കേരളതീരത്ത് ഇന്ന് രാത്രി 11:30 വരെ 1.7 മീറ്റർ മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും, കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാൽ, തീരദേശവാസികൾ ജാഗ്രത പാലിക്കേണ്ടതാണ്.

Also Read: ബൈ​ക്ക് മോ​ഷ​ണം: ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ക​ള്‍ പിടിയി​ല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button