ThiruvananthapuramKeralaNattuvarthaLatest NewsNews

ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യു​ടെ കൈ ​സ​ഹ​പാ​ഠി​ക​ൾ ത​ല്ലി​യൊ​ടി​ച്ചതായി പരാതി

പാ​റ​ശാ​ല ജി​എ​ച്ച്എ​സ്എ​സി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി കൃ​ഷ്ണ​കു​മാ​റി​നാ​ണ് മ​ർ​ദ്ദന​മേ​റ്റ​ത്

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല​യി​ൽ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യു​ടെ കൈ ​സ​ഹ​പാ​ഠി​ക​ൾ ത​ല്ലി​യൊ​ടി​ച്ചതായി പരാതി. പാ​റ​ശാ​ല ജി​എ​ച്ച്എ​സ്എ​സി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി കൃ​ഷ്ണ​കു​മാ​റി​നാ​ണ് മ​ർ​ദ്ദന​മേ​റ്റ​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് സം​ഭ​വം നടന്നത്. സ്കൂ​ളി​ൽ വ​ച്ച് ര​ണ്ട് വി​ദ്യാ​ർ​ത്ഥി​ക​ൾ ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി. ഇ​തേ​തു​ട​ർ​ന്ന് ക്ലാ​സ് ലീ​ഡ​റാ​യ കൃ​ഷ്ണ​കു​മാ​ർ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ടു. കൂ​ടാ​തെ, പ്ര​ശ്നം സ്കൂ​ൾ അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും ചെ​യ്തു.

Read Also : ട്രെയിനിൽ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച സംഭവം: പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു, സഹായികൾക്ക് പരിക്ക് 

സം​ഭ​വം സ്കൂ​ൾ അ​ധി​കൃ​ത​രെ അ​റി​യി​ച്ച​തി​നെ ചൊ​ല്ലി ര​ണ്ടു വി​ദ്യാ​ർ​ത്ഥി​ക​ൾ കൃ​ഷ്ണ​കു​മാ​റു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ടെ ഇ​വ​ർ കൃ​ഷ്ണ​കു​മാ​റി​നെ മ​ർ​ദി​ക്കു​ക​യും കൈ ​ത​ല്ലി​യൊ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ആക്രമണത്തിൽ പരിക്കേറ്റ കൃ​ഷ്ണ​കു​മാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ​തേ​ടി.

തുടർന്ന്, സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ മാ​താ​പി​താ​ക്ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കുകയായിരുന്നു. എ​ന്നാ​ൽ, മ​ക​നെ മ​ർ​ദി​ച്ച വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ പൊ​ലീ​സ് ത​യ്യാ​റാ​യി​ല്ലെ​ന്ന് മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു. വി​ഷ​യം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​നാ​ണ് പൊലീ​സ് ശ്ര​മി​ച്ച​തെ​ന്നും ഇ​വ​ർ പറയു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button