Latest NewsKeralaNews

കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്ന സംഭവം: യുവാവിനെ റിമാൻഡ് ചെയ്തു

വെണ്ണിയോട്: കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്ന കേസിൽ ഭർത്താവ് വെണ്ണിയോട് കൊളവയൽ മുകേഷി(34)നെ റിമാൻഡ് ചെയ്തു. ബുധനാഴ്ച രാത്രി കല്പറ്റ ജെ.സി.എം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഒക്ടോബർ അഞ്ചുവരെയാണ് റിമാൻഡ് ചെയ്തത്.

ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് കൊലപാതകം നടന്നത്. മുകേഷ് ഭാര്യ നടവയൽ പൊലച്ചിക്കുന്ന് കോളനിയിലെ പിഎൻ അനീഷ(35)യെയാണ്  ശ്വാസംമുട്ടിച്ചുകൊന്നത്. മുകേഷിന്റെ വെണ്ണിയോട്ടെ വീട്ടിലായിരുന്നു കൊലപാതകം. കുടുംബവഴക്കിനെത്തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button