വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളുടെ ബ്രാഞ്ചുകൾ സന്ദർശിക്കുന്നവരാണ് മിക്ക ആളുകളും. ഈ മാസം അവസാനിക്കാൻ ഇനി എട്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങുന്നത് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട കാര്യങ്ങളുടെ സമയപരിധി സെപ്റ്റംബർ 30ന് അവസാനിക്കാനിരിക്കെ ഈ മാസത്തെ ബാങ്ക് അവധി ദിനങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്.
വിവിധ നഗരങ്ങൾക്ക് അനുസരിച്ച്, ബാങ്ക് അവധി ദിനങ്ങളിൽ മാറ്റങ്ങൾ വന്നേക്കാം. വരുന്ന ആഴ്ചയിൽ 6 ദിവസങ്ങളിൽ ബാങ്ക് അവധിയാണ്. ആർബിഐയാണ് രാജ്യത്തെ ബാങ്കുകളുടെ അവധികൾ നിശ്ചയിക്കുന്നത്. മാസാവസാനം ബാങ്കിൽ പോകാൻ ആഗ്രഹിക്കുന്നവർ, ബാങ്ക് അവധി ദിനങ്ങളായ ഈ തീയതികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്.
വരുന്ന 6 ബാങ്ക് അവധികൾ
സെപ്റ്റംബർ 23: നാലാം ശനിയാഴ്ച, രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും
സെപ്റ്റംബർ 24: ഞായറാഴ്ച
സെപ്റ്റംബർ 25: ശ്രീമന്ത ശങ്കർ ദേവിന്റെ ജന്മദിനം പ്രമാണിച്ച് ഗുവാഹത്തിയിൽ ബാങ്ക് അവധി
സെപ്റ്റംബർ 27: നബി ദിനം- ജമ്മു, കൊച്ചി, ശ്രീനഗർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബാങ്ക് അവധി
സെപ്റ്റംബർ 28: നബി ദിനം- അഹമ്മദാബാദ്, ഐസ്വാൾ, ബേലാപൂർ, ബെംഗളൂരു, ഭോപ്പാൽ, ചെന്നൈ, ഡെറാഡൂൺ, തെലങ്കാന, ഇംഫാൽ, കാൺപൂർ, ലഖ്നൗ, മുംബൈ, നാഗ്പൂർ, ദില്ലി, റായ്പൂർ, റാഞ്ചി എന്നിവിടങ്ങളിൽ ബാങ്ക് അവധി
സെപ്റ്റംബർ 29: നബി ദിനം-ഗാംഗ്ടോക്കിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
Post Your Comments