
കൊച്ചി: നമ്പർ പ്ലേറ്റും രേഖകളും ഇല്ലാതെ കേരളത്തിൽ എത്തിയ കാറിന് ഒരുലക്ഷം രൂപ പിഴ. ഓഗസ്റ്റ് ഒന്നിന് ഫോർട്ട് കൊച്ചിയിൽ വച്ചാണ് പൊലീസ് കാർ പിടികൂടിയത്. 1,03,300 രൂപയാണ് കാറിന് പിഴ വിധിച്ചത്. യാതൊരു രേഖകളും ഇല്ലാതെ മൂന്ന് സംസ്ഥാനങ്ങളിലൂടെയാണ് കാർ കൊച്ചിയിൽ എത്തിയത്.
കർണാടകയിൽ നിന്ന് തമിഴ്നാട് വഴിയാണ് കാർ എത്തിയത്. കാറോടിച്ച ഉടുപ്പി സ്വദേശി റഹ്മത്തുള്ളയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നമ്പർ പ്ലേറ്റോ ഇൻഷുറൻസ് പരിരക്ഷയോ കാറിന് ഉണ്ടായിരുന്നില്ല. ഡ്രൈവറോടൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അന്ന് വൈകുന്നേരത്തോടെ ഇവർക്ക് ജാമ്യം നൽകിയിരുന്നു.
Post Your Comments