MalappuramLatest NewsKeralaNattuvarthaNews

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം

പൊന്നാനി ആനപ്പടി സ്വദേശി ആല്യാമാക്കാനകത്ത് മാമുട്ടിയുടെ മകൻ മുത്തലിബ്(40) ആണ് മരിച്ചത്

പൊന്നാനി: ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പൊന്നാനി ആനപ്പടി സ്വദേശി ആല്യാമാക്കാനകത്ത് മാമുട്ടിയുടെ മകൻ മുത്തലിബ്(40) ആണ് മരിച്ചത്.

Read Also : ശക്തമായ മഴയും മണ്ണിടിച്ചിലും: മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം

നിർമാണം നടന്നു കൊണ്ടിരിക്കുന്ന പൊന്നാനി- ചാവക്കാട് ദേശീയപാതയിൽ ആണ് അപകടം നടന്നത്. മുത്തലിബ് സഞ്ചരിച്ച ബൈക്കിൽ ടോറസ് ഇടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ആഗോള വിപണി വീണ്ടും കലുഷിതം! തുടർച്ചയായ രണ്ടാം ദിനവും നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സാബിറ. മക്കൾ: ഷിബിലി, ശബാന, മുഹ്സിന.

shortlink

Related Articles

Post Your Comments

Related Articles


Back to top button