ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള വിപണി കലുഷിതമായതോടെയാണ് ആഭ്യന്തര സൂചികകളും നിറം മങ്ങിയത്. കഴിഞ്ഞയാഴ്ചകളിൽ തുടർച്ചയായി നേട്ടക്കുതിപ്പ് നടത്തുകയും, എക്കാലത്തെയും ഉയരത്തിലെത്തുകയും ചെയ്ത ഇന്ത്യൻ ഓഹരി സൂചികകൾ ഈ വാരം നേരിടുന്നത് കനത്ത നഷ്ടമാണ്. സെൻസെക്സ് 570.60 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 66,230.24-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 159.05 പോയിന്റ് നഷ്ടത്തിൽ 19,742.35-ലാണ് വ്യാപാരം പൂർത്തിയാക്കിയത്.
അമേരിക്കൻ കേന്ദ്ര ബാങ്കായ യുഎസ് ഫെഡറൽ റിസർവ് ഇന്നലത്തെ പണനയ യോഗത്തിൽ അടിസ്ഥാന പലിശനിരക്കുകൾ 5.25-5.50 ശതമാനത്തിൽ നിലനിർത്തിയിരുന്നു. ഇതോടെയാണ്, ആഭ്യന്തര സൂചികകളും കനത്ത നഷ്ടം നേരിട്ടത്. എച്ച്സിഎൽ ടെക്, ടിസിഎസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സിപ്ല, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഹീറോ മോട്ടോകോർപ്, ബജാജ് ഓട്ടോ, ഇൻഡസ്ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവർഗ്രിഡ്, ഐടിസി തുടങ്ങിയവയുടെ ഓഹരികളാണ് ഇന്ന് കനത്ത നഷ്ടം നേരിട്ടത്. അതേസമയം, അദാനി പവർ, മാൻകൈൻഡ് ഫാർമ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയവയുടെ ഓഹരികൾ നേട്ടം നിലനിർത്തി.
Also Read: വയനാട് നിന്ന് കാണാതായ യുവതിയേയും അഞ്ച് മക്കളേയും കണ്ടെത്തിയത് ഗുരുവായൂരില്‍ നിന്ന്
Post Your Comments