KottayamLatest NewsKeralaNattuvarthaNews

കോട്ടയത്ത് ഉരുൾപൊട്ടൽ: വാഗമൺ റൂട്ടിൽ ഗതാഗതം നിരോധിച്ചു

കോട്ടയം: ജില്ലയിലെ മലയോര മേഖലയിൽ മഴ തുടരുന്നതിനിടെ തലനാട് വെള്ളാനിയിൽ ഉരുൾപൊട്ടി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീക്കോയി വില്ലേജിലെ ഇഞ്ചപ്പാറ, ആനിപ്ലാവ് എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. മഴയെത്തുടർന്ന് മീനച്ചിലാറിന്‍റെ കൈവഴികളിൽ ശക്തമായ ഒഴുക്കുണ്ട്. ചാത്തപ്പുഴ ഭാഗത്ത് വെള്ളം പൊങ്ങുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഒരു റബ്ബർ മിഷൻപുര ഒഴുകിപോയി. കൃഷി നാശവുമുണ്ട്.

തീക്കോയി ആറ്റിൽ ഇനിയും വെള്ളം ഉയരുമെന്നാണ് മുന്നറിയിപ്പ്. മണ്ണിടിച്ചിലിനെ തുടർന്ന് തീക്കോയി വില്ലേജിലെ വെളിക്കുളം സ്കൂളിൽ ക്യാമ്പ് തുറന്നു. വാഗമൺ റോഡിൽ മംഗളഗിരിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. മഴ തുടരുന്ന സാഹചര്യത്തിൽ ഈരാറ്റുപേട്ട – വാഗമൺ റൂട്ടിൽ ഗതാഗതം നിരോധിച്ച് ജില്ല കലക്ടർ ഉത്തരവിറക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button