ആലുവ: സ്ഥിരം കുറ്റവാളിയായ കൗമാരക്കാരനെ കാപ്പ ചുമത്തി നാടുകടത്തി. മലയാറ്റൂർ ഇല്ലിത്തോട് മങ്ങാട്ടുമോളയിൽ വീട്ടിൽ സിൻസോ ജോണിയെ(19)യാണ് ഒമ്പത് മാസത്തേക്ക് നാടുകടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ല പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്.
Read Also : സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത, ഇടി മിന്നലും കാറ്റും ഉണ്ടാകും: ജാഗ്രതാ നിര്‍ദ്ദേശം
ജൂലൈയിൽ ആലുവ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത മോഷണ കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. കാലടി, അങ്കമാലി, ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധികളിൽ ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
Read Also : ഞാൻ ആരാണെന്നും ഞാൻ എന്താണെന്നും എല്ലാവര്ക്കും അറിയാം, ഇതൊന്നും എന്നെ തകർക്കില്ല: നടൻ മൻസൂര്‍ അലി ഖാൻ
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ 79 പേരെയാണ് നാടുകടത്തിയത്. 92 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. വരും ദിവസങ്ങളിൽ കൂടുതൽ കുറ്റവാളികൾക്കെതിരെ നടപടികളുണ്ടാകുമെന്ന് എസ്.പി വിവേക് കുമാർ പറഞ്ഞു.
Post Your Comments