NattuvarthaLatest NewsNewsIndia

കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മനോജ് റാത്തോർ(40), ഭാര്യ മമ്ത റാത്തോർ(35), മകൻ ലക്കി(12), മകൾ കനക്(ആറ്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

ഉജ്ജയ്ൻ: ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മനോജ് റാത്തോർ(40), ഭാര്യ മമ്ത റാത്തോർ(35), മകൻ ലക്കി(12), മകൾ കനക്(ആറ്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മധ്യപ്രദേശിൽ ഉജ്ജയ്ൻ ജില്ലയിലെ ജിവാജി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 12 മണിയോടെയാണ് മരണവിവരം പുറത്തറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

Read Also : കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി നഗരസഭാ ഉദ്യോഗസ്ഥന്‍ പിടിയില്‍, കൈക്കൂലിയായി വാങ്ങിയ പണം സൂക്ഷിച്ചത് ചെരുപ്പിനുള്ളില്‍

മനോജിനെ തൂങ്ങി മരിച്ച നിലയിലും ഭാര്യയുടെയും മക്കളുടെയും മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യക്കും മക്കൾക്കും വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം മനോജ് ആത്മഹത്യ ചെയ്തതായി സംശയിക്കുന്നതായും മരണകാരണം പോസ്റ്റ്മാർട്ടത്തിന് ശേഷം മാത്രമേ അറിയാൻ കഴിയുവെന്നും പൊലീസ് വ്യക്തമാക്കി.

മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button