ചുവന്ന രക്താണുക്കളിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് സമ്പുഷ്ടമായ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ശരീരത്തിലുടനീളം ഓക്സിജൻ കൊണ്ടുപോകുന്നതിന് ഇത് സഹായിക്കുന്നു. ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ ക്ഷീണം, ബലഹീനത, ശ്വാസതടസം, തലവേദന തുടങ്ങിയവയ്ക്ക് കാരണമായേക്കാം. അളവ് ഗണ്യമായി കുറയുകയാണെങ്കിൽ അനീമിയയ്ക്ക് കാരണമാകും.
ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിന് ആവശ്യമായ ബി-കോംപ്ലക്സ് വിറ്റാമിനാണ് ഫോളിക് ആസിഡ്. ഫോളിക് ആസിഡിന്റെ കുറവ് ഹീമോഗ്ലോബിന്റെ അളവ് കുറയാൻ ഇടയാക്കും. കൂടുതൽ പച്ച ഇലക്കറികൾ, നിലക്കടല, വാഴപ്പഴം, ബ്രൊക്കോളി എന്നിവ ധാരാളം കഴിക്കുക. ഓറഞ്ച്, നാരിങ്ങ, തക്കാളി, മുന്തിരി എന്നിവ വിറ്റാമിന്‍ സി കൂടിയ ഭക്ഷ്യവസ്തുക്കളാണ്. ഇവ ശരീരത്തിലെ ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കും. താഴെ പറയുന്നവ കഴിക്കുന്നത് ഹീമോഗ്ലോബിന്‍ മികച്ചതാണ്.
Read Also : എംഎസ്എംഇകൾക്കായി പുതിയൊരു ബാങ്കിംഗ് പ്ലാറ്റ്ഫോം, ‘നിയോ ഫോർ ബിസിനസ്’ അവതരിപ്പിച്ച് ആക്സിസ് ബാങ്ക്
മാതളനാരങ്ങ
മാതളനാരങ്ങ കഴിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. ഹീമോഗ്ലോബിന്‍റെ കുറവിന് ഏറ്റവും നല്ല പരിഹാരങ്ങളിലൊന്നാണ് മാതളനാരങ്ങ. കാല്‍സ്യം, ഇരുമ്പ്, അന്നജം, നാരുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. കൂടാതെ, ധാരാളം കാര്‍ബോഹൈഡ്രേട്സ് അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കും.
ഈന്തപ്പഴം
ഈന്തപ്പഴം പോഷകങ്ങളുടെ കലവറയാണ്. ഇരുമ്പിന്‍റെ അംശം കൂടുതലാണ് എന്നതാണ് ഈന്തപ്പഴത്തെ മറ്റുളളവയില്‍ നിന്ന് വ്യത്യസ്‍തമാക്കുന്നത്.
ബീറ്റ്റൂട്ട്
ബീറ്റ്റൂട്ട് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇരുമ്പിന്‍റെ അംശം ഉണ്ടെന്നതിനൊപ്പം ഉയർന്ന അളവില്‍ ഫോളിക്ക് ആസിഡും പൊട്ടാസ്യവും ബീറ്റ്റൂട്ടില്‍ അടങ്ങയിരിക്കുന്നു. ധാരാളം നൈട്രേറ്റ് അടങ്ങിയ ബീറ്റ്റൂട്ട് ദിവസവും ജൂസിന്‍റെ രൂപത്തില്‍ കുടിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് നിങ്ങളുടെ രക്തത്തില്‍ വർദ്ധിപ്പിക്കും.
പയറുവർഗ്ഗങ്ങൾ
പയറുവർഗ്ഗങ്ങളായ ബീന്‍സ്, നിലക്കടല എന്നിവ നിങ്ങളിലെ ഹീമോഗ്ലോബിന്‍ നിരക്ക് ഉയർത്തും. ചുവന്ന രക്താണുക്കളുടെ വർദ്ധനവിന് ഇവ ഏറ്റവും അനുയേജ്യമാണ്. പയര്‍ മുളപ്പിച്ച് കഴിക്കുന്നതും ഹീമോഗ്ലോബിന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിന് നല്ലതാണ്.
Post Your Comments