പലരും അമിത വണ്ണം കാരണം ബുദ്ധിമുട്ടുന്നവരാണ്. ഭക്ഷണം നിയന്ത്രിച്ചും ശാരീരിക വ്യായമങ്ങളില്‍ ഏര്‍പ്പെട്ടും ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഒരു കാരണവശാലും തണുപ്പിച്ച വെള്ളം ഉപയോഗിക്കരുത്.
ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച വെള്ളം ശരീരഭാരം കൂട്ടുമെന്നാണ് പഠനം. അതിനാൽ ചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കുക. തിളപ്പിച്ച വെള്ളം ഇളംചൂടോടെ കുടിക്കുന്നതാണ് നല്ലത്.
READ ALSO: ആശ്വാസ വാർത്ത: ഇന്ന് ലഭിച്ച 61 നിപ പരിശോധന ഫലങ്ങളും നെഗറ്റീവ്
ചൂടുവെള്ളം ശരീരത്തിന്റെ മെറ്റാബോളിസത്തെ മെച്ചപ്പെടുത്തും. അതിരാവിലെ വെറും വയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നതും നല്ലതാണ്. ദിവസത്തില്‍ ആറ് മുതല്‍ എട്ട് ഗ്ലാസ് വരെ ചൂടുവെള്ളം കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചൂടുവെള്ളം കുടിക്കുന്നത് മലബന്ധം അകറ്റാനും കുടല് വൃത്തിയാകാനും സഹായിക്കും.
Post Your Comments