Latest NewsKeralaNews

വ്യാജ ലോൺ ആപ്പുകളിൽ പതിയിരിക്കുന്ന അപകടങ്ങൾ ഇവയെല്ലാം: മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: ആർബിഐയുടെ അംഗീകാരം ഇല്ലാത്ത വ്യാജ ലോൺ അപ്പുകളിൽ പതിയിരിക്കുന്ന അപകടങ്ങൾ വിശദമാക്കി പോലീസ്. ആർബിഐയുടെ അംഗീകാരം ഇല്ലാത്ത വ്യാജ ലോൺ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ നിങ്ങളുടെ ഫോണിലെ കോൺടാക്ട് ലിസ്റ്റ് ഉൾപ്പെടെയുളള വിവരങ്ങളിലേയ്ക്ക് പ്രവേശിക്കാനുളള അനുവാദം ഇത്തരം ആപ്പുകൾ നേടുമെന്ന് പോലീസ് വ്യക്തമാക്കി.

Read Also: ഭർത്താവുമായി വഴക്ക്; പതിനൊന്നുകാരിയെ സമൂഹ മാധ്യമം വഴി ഫോട്ടോ സഹിതം പോസ്റ്റ് ചെയ്ത് വിൽപ്പനയ്ക്ക് വെച്ച് രണ്ടാനമ്മ

ഇത്തരം ലോൺ ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ, നിങ്ങൾ ലോൺ എടുത്തില്ലയെങ്കിൽ കൂടി നിങ്ങൾ ലോൺ എടുത്തതായി കണക്കാക്കി നിങ്ങളിൽ നിന്ന് പണം ഈടാക്കാനുള്ള ശ്രമം നടത്തും.

ഇങ്ങനെ എടുക്കുന്ന വായ്പ്പയുടെ കാലാവധി കഴിയുന്ന ദിവസം മുഴുവൻ തുകയും തിരികെ അടയ്ക്കാൻ ആവശ്യപ്പെടുന്ന ഇവർ തിരിച്ചടവ് മുടങ്ങിയാലുടൻ ഉപഭോക്താവിൻറെ കോൺടാക്ട് ലിസ്റ്റിലുളള മറ്റ് നമ്പരുകളിലേയ്ക്ക് നിങ്ങളെ പറ്റി നിങ്ങൾ ക്രൈമിൽ കേസിലെ പ്രതി ആണെന്നും ലോൺ എടുത്തിട്ട് മുങ്ങി തിരിച്ചടക്കാത്തത്തിൽ കേസ് ഉണ്ടെന്നും മറ്റും മെസ്സേജുകൾ അയക്കും.

ഉപഭോക്താവിന്റെ കോൺടാക്ട് ലിസ്റ്റിലുളള മറ്റ് നമ്പരുകളിലേയ്ക്ക് നിങ്ങളുടെ ഫോണിലെ നിന്നും കൈക്കലാക്കിയ ഫോട്ടോ ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ച നിങ്ങളുടെ മോശം ഫോട്ടോകൾ അയച്ചു കൊടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും. ഉപഭോക്താവിന്റെ കോൺടാക്ട് ലിസ്റ്റിലുളള മറ്റ് നമ്പരുകളിലേയ്ക്ക് ലോൺ എടുത്തയാൾ ജാമ്യം തന്നിരിക്കുന്നത് നിങ്ങളെയാണെന്നും തുക തിരികെ അടച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഹണിട്രാപ്പിൽ പെടുത്തുകയും ചെയ്യുന്നു.

ഭീഷണിക്കൊടുവിൽ മറ്റൊരു ആപ്പിൽ നിന്ന് വായ്പയെടുത്ത് ആദ്യത്തെ തുക അടയ്ക്കാൻ ഉപഭോക്താവ് നിർബന്ധിതരാക്കും. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ബന്ധുക്കളും സുഹൃത്തുക്കളും സമ്മർദ്ദം ചെലുത്തുന്നതോടെ വായ്പ എടുത്തയാൾ ആത്മഹത്യയിലേയ്ക്ക് നയിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു.

Read Also: മന്ത്രി വരാന്‍ വൈകിയതോടെ ഉദ്ഘാടനം പൂജയുടെ സമയത്തായി,ഇക്കാരണത്താല്‍ മന്ത്രിക്ക് നല്‍കേണ്ട വിളക്ക് താഴെ വെച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button