Latest NewsNewsIndia

പെരിയാറിന്റെ പ്രതിമയില്‍ ചാണകമെറിഞ്ഞ സംഭവം, അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

കോയമ്പത്തൂര്‍: സാമൂഹ്യ പരിഷ്‌കര്‍ത്താവായ പെരിയാറിന്റെ പ്രതിമയില്‍ അജ്ഞാതരായ അക്രമികള്‍ ചാണകം എറിഞ്ഞു. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലെ വടചിത്തൂര്‍ ഗ്രാമത്തില്‍ സ്ഥാപിച്ചിരുന്ന പ്രതിമയിലാണ് ചാണകം എറിഞ്ഞത്. പോലീസ് ഉദ്യോഗസ്ഥരും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രതിമ വൃത്തിയാക്കി.

Read Also: 45 കിലോ ഭാരം കുറച്ചതിനു പിന്നാലെ ‘അജ്ഞാത’ രോഗം: സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസര്‍ മരിച്ചനിലയില്‍

സമതുവപുരത്ത് സ്ഥാപിച്ചിരുന്ന പ്രതിമയില്‍ ചാണകപ്പൊടി പുരട്ടിയ നിലയില്‍ കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ പെരിയാര്‍ പ്രതിമ വെള്ളവും ഡിറ്റര്‍ജന്റും ഉപയോഗിച്ച് വൃത്തിയാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തമിഴ്നാട് മന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) നേതാവുമായ ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മ്മത്തെ കുറിച്ച് അഭിപ്രായപ്രകടനം നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button