Latest NewsNewsIndia

‘നാരി ശക്തി വന്ദൻ അധീന്യം’ : വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പാസാക്കി

ഡൽഹി: വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പാസാക്കി. 454 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചും രണ്ട് പേർ എതിർത്തും വോട്ട് ചെയ്തു. ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതാണ് ബിൽ. ‘നാരി ശക്തി വന്ദൻ അധീന്യം’ എന്ന പേര് നൽകിയ ബിൽ ചൊവ്വാഴ്ചയാണ് സർക്കാർ അവതരിപ്പിച്ചത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്ലാണ് ഇത്.

തിരുവനന്തപുരം വിമാനത്താവളത്തിന് പ്രതീക്ഷയുടെ തിളക്കം, യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്

നയരൂപീകരണത്തിൽ സ്ത്രീകളുടെ കൂടുതൽ പങ്കാളിത്തം പ്രാപ്തമാക്കാൻ ശ്രമിക്കുന്നതാണ് ബിൽ. ബുധനാഴ്ച ലോക്സഭയിൽ ബില്ലിന്മേലുള്ള ചർച്ച നടന്നു. ബില്ലിനെ പിന്തുണച്ച കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, ഒബിസി സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തണമെന്നും സംവരണം ഉടൻ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button