തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇഡി ഇടപെട്ടതോടെ പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇഡി റെയ്ഡ് നടത്തിയ ആധാരം എഴുത്തുകാരന്‍ ജോഫി കൊള്ളന്നൂര്‍ ഇതുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരങ്ങളാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
Read Also:ചീസ് ആരോഗ്യത്തിന് ദോഷമോ…? അറിയാം ഇക്കാര്യങ്ങള്‍
സതീശനെ വര്‍ഷങ്ങളായി പരിചയമുണ്ടെന്ന് ജോഫി പറയുന്നു. എന്നാല്‍, സതീശനുമായി ഇടപാട് തുടങ്ങിയിട്ട് ഒരു കൊല്ലം മാത്രമേ ആയിട്ടുള്ളൂവെന്നും ജോഫി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. 9 ആധാരങ്ങളാണ് സതീശനും ഇടനിലക്കാരനും വേണ്ടി നടത്തിക്കൊടുത്തത്. മുക്കാല്‍ കോടിയുടെ ഇടപാടായിരുന്നു അതെന്നും ജോഫി വിശദമാക്കി. സതീശന്‍, ഭാര്യ, സഹോദരന്‍, മധുസൂദനന്‍ എന്നിവര്‍ക്ക് വേണ്ടിയാണ് ആധാരങ്ങള്‍ ചെയ്തത്. സതീശന്റെ ദുരൂഹ ഇടപാടുകളെക്കുറിച്ച് അറിയില്ലായിരുന്നെന്നും ജോഫി കൊള്ളന്നൂര്‍ വ്യക്തമാക്കുന്നു.
Post Your Comments