
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം സംബന്ധിച്ച് പ്രതികരണവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. ‘ജയിലർ സിനിമ 600 കോടി ക്ലബ്ബിൽ, തൊട്ടുപിന്നിലായി കരുവന്നൂർ ബാങ്കും 500 കോടി ക്ലബ്ബിൽ.’ എന്നായിരുന്നു കൃഷ്ണകുമാറിന്റെ പരിഹാസം. സോഷ്യൽ മീഡിയയിലൂടെയായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം.
നിരവധി പേരാണ് കൃഷ്ണകുമാറിന്റെ പോസ്റ്റിനു താഴെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വരുന്നത്. അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ അന്വേഷണം കേരള ബാങ്കിലേക്കും വ്യാപിപ്പിച്ച് ഇഡി. കേരള ബാങ്ക് വൈസ് പ്രസിഡന്റും തൃശൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമായ എംകെ കണ്ണനെതിരെയും അന്വേഷണം ആരംഭിച്ചു. കേസിൽ തൃശൂർ ജില്ലയിൽ ആറിടത്തും എറണാകുളം ജില്ലയിൽ ഒരിടത്തും ഇഡി റെയ്ഡ് നടത്തി.
Post Your Comments