
കൊച്ചി: മലയാളികളുടെ പ്രിയതാരമാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ അഭിമുഖങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഭാര്യ അർപ്പിതയെ കുറിച്ച് ധ്യാൻ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. തന്നെ ഏറ്റവും അടുത്ത് അറിയാവുന്ന ഒരാൾ ഭാര്യയാണെന്നും എല്ലാ അലമ്പിനും നല്ലതിനും കൂടെയുണ്ടാകുമെന്നും ധ്യാൻ പറയുന്നു.
ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ;
‘എന്നെ ഏറ്റവും അടുത്ത് അറിയാവുന്ന ഒരാൾ ഭാര്യയാണ്. അങ്ങനൊരാൾ ഉണ്ടായത് കൊണ്ടാണ് ലൈഫിന് ഒരു ബാലൻസുണ്ടായത്. നമ്മൾ എന്ത് പറഞ്ഞാലും ഓക്കെ പറയുന്നൊരാളാണ് അവൾ. എന്ത് അലമ്പിനും നല്ലതിനും അവൾ കൂടെയുണ്ടാകും. എപ്പോഴും കൂടെയുള്ള ഒരു സുഹൃത്താണ് ഭാര്യ.
അർപ്പിത ക്രിസ്ത്യാനിക്കുട്ടിയാണ്. അത്യാവശ്യം നല്ല മദ്യപാനിയാണ് കുട്ടി. ഇപ്പോൾ യാത്രകൾ പോകുമ്പോൾ അവളെ ഞാൻ പൊക്കിയെടുത്ത് അടിച്ചത് മതിയെന്ന് പറയേണ്ട അവസ്ഥയാണ്. പണ്ട് എന്നെയായിരുന്നു പൊക്കിയെടുത്ത് കൊണ്ടുപോയിരുന്നത്. മതി ഇതിൽ കൂടുതൽ അടിക്കരുതെന്ന് അവളെ ഞാൻ ഇപ്പോൾ ഉപദേശിക്കുകയാണ്. ഒരു ബൂമറാങ് പോലെ. എല്ലാം ഇപ്പോൾ ഞാൻ പറയേണ്ട അവസ്ഥയാണ്’
Post Your Comments