തൃശൂര്‍: പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് ആരോപിച്ച് എസ്ഐയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച സിഐയ്ക്ക് സസ്‌പെന്‍ഷന്‍. നെടുപുഴ സിഐ ടി.ജി ദിലീപ് കുമാറിനെതിരെയാണ് നടപടി. എഡിജിപി എം.ആര്‍ അജിത് കുമാര്‍ ആണ് സിഐയെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.
എസ്ഐ ടി.ആര്‍ ആമോദ് പൊതുസ്ഥലത്ത് ഇരുന്ന് മദ്യപിച്ചെന്ന് ദിലീപ് കുമാര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ആമോദിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ എസ്ഐ മദ്യപിച്ചിരുന്നില്ലെന്ന് രക്തപരിശോധനയില്‍ തെളിഞ്ഞതോടെ അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു.
Post Your Comments