Latest NewsNewsIndiaInternational

‘ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നില്ല’: ഇന്ത്യയുമായുള്ള നയതന്ത്ര തർക്കത്തിൽ പ്രതികരിച്ച് ട്രൂഡോ

സിഖ് ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്, കാനഡ ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ . ‘ഇന്ത്യന്‍ സര്‍ക്കാര്‍ ഈ വിഷയം അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഞങ്ങള്‍ അതാണ് ചെയ്യുന്നത്, പ്രകോപിപ്പിക്കാനോ പ്രശ്‌നം രൂക്ഷമാക്കാനോ ഞങ്ങള്‍ ശ്രമിക്കുന്നില്ല’ ട്രൂഡോ വ്യക്തമാക്കി. പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം വിവാദമായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം.

ഒരു മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്രജ്ഞനെയും ട്രൂഡോ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. എന്നാല്‍, ഇന്ത്യ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. കാനഡയിലെ ഏതെങ്കിലും അക്രമ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കിരിന് പങ്കാളിത്തമുണ്ടെന്ന ആരോപണങ്ങള്‍ അസംബന്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ നയതന്ത്രജ്ഞനെ കാനഡ പുറത്താക്കിയതിന് പിന്നാലെ കനേഡിയന്‍ നയതന്ത്രജ്ഞനെ ഇന്ത്യയും പുറത്താക്കി.

shortlink

Post Your Comments


Back to top button