Latest NewsNewsBusiness

വായ്പ തിരിച്ചടവ് മുടങ്ങിയാൽ പേടിക്കേണ്ട! കൃത്യമായി ഓർമ്മപ്പെടുത്താൻ ചോക്ലേറ്റുമായി എസ്ബിഐ ഇനി വീട്ടിൽ എത്തും

റീട്ടെയിൽ വായ്പകളുമായി ബന്ധപ്പെട്ടാണ് എസ്ബിഐയുടെ പുതിയ തീരുമാനം

ബാങ്കുകളിൽ നിന്ന് വായ്പ എടുത്തവർ എല്ലാ മാസവും തിരിച്ചടവ് തുക കൃത്യമായി ബാങ്കിൽ അടയ്ക്കേണ്ടതുണ്ട്. തിരിച്ചടക്കാൻ മതിയായ പൈസ കയ്യിലില്ലെങ്കിൽ ബാങ്കിൽ നിന്നും ഫോൺ കോളോ, മെസേജോ വന്നാൽ മിക്ക ആളുകളും അവ അറ്റൻഡ് ചെയ്യാൻ മടിക്കും. ഇത്തരത്തിലുള്ളവരെ ഓർമ്മപ്പെടുത്താൻ വേറിട്ട മാർഗ്ഗവുമായി എത്തുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐ. വായ്പ തിരിച്ചടവ് കൃത്യമായി തന്നെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ചോക്ലേറ്റുമായി വീടുകളിൽ എത്താനാണ് എസ്ബിഐയുടെ തീരുമാനം. പ്രതിമാസ തവണകളിൽ വീഴ്ച വരുത്താൻ സാധ്യതയുള്ളവരെ ഒരു പായ്ക്കറ്റ് ചോക്ലേറ്റ് നൽകിയാണ് എസ്ബിഐ അഭിവാദ്യം ചെയ്യുക.

റീട്ടെയിൽ വായ്പകളുമായി ബന്ധപ്പെട്ടാണ് എസ്ബിഐയുടെ പുതിയ തീരുമാനം. വായ്പ തിരിച്ചടവിനെ കുറിച്ച് ബാങ്കുകളിൽ നിന്നുള്ള ഫോൺ കോളുകൾക്ക് മിക്ക ആളുകളും മറുപടി നൽകാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു വേറിട്ട നടപടിക്ക് എസ്ബിഐ തുടക്കമിടുന്നത്. വായ്പാ തിരിച്ചടവിനുള്ള കാലാവധി കഴിഞ്ഞാൽ ബാങ്ക് പ്രതിനിധികൾ വായ്പയെടുത്തവരുടെ വീട്ടിലേക്ക് എത്തുന്നതാണ്. വായ്പ തിരിച്ചടവ് വർദ്ധിപ്പിച്ച് കൂടുതൽ കളക്ഷൻ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പലിശ നിരക്കിലെ വർദ്ധനവിന്റെ പശ്ചാത്തലത്തിൽ, വായ്പ തിരിച്ചടക്കാത്തവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.

Also Read: ഉഗ്രമൂർത്തിയാണെങ്കിലും ഭക്തരിൽ ക്ഷിപ്രപ്രസാദിയാണ് നരസിംഹമൂർത്തി, ഭജിക്കേണ്ടത് ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button