KeralaLatest NewsNews

സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത: ജാഗ്രത നിർദ്ദേശവുമായി അധികൃതർ

തെക്ക് കിഴക്കൻ രാജസ്ഥാനിനും മധ്യപ്രദേശിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ഒരു ജില്ലകൾക്കും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. മലയോര മേഖലകളിൽ മഴ കനക്കാന്‍ സാധ്യതയുണ്ട്. അതേസമയം, ഇന്നലെ 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കേണ്ടതാണ്.

തെക്ക് കിഴക്കൻ രാജസ്ഥാനിനും മധ്യപ്രദേശിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ തെക്ക് പടിഞ്ഞാറൻ രാജസ്ഥാനിന് മുകളിലേക്ക് നീങ്ങാനാണ് സാധ്യത. കൂടാതെ, വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ മഴ വീണ്ടും കനത്തേക്കും. കേരള തീരത്ത് വരും മണിക്കൂറുകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനാൽ, അപകടമേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണ്.

Also Read: പൊലീസ് വാഹനം കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടം; ഡിവൈഎസ്പി മദ്യപിച്ചിരുന്നെന്ന് ദൃക്‌സാക്ഷികള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button