
ഉപഭോക്താക്കളുടെ ഇഷ്ട ബ്രാൻഡായ ഐക്യു പുതിയൊരു ഹാൻഡ്സെറ്റ് കൂടി വിപണിയിൽ എത്തിക്കുന്നു. മാസങ്ങൾക്കു മുൻപ് സൂചനകൾ നൽകിയ ഐക്യു 10 സ്മാർട്ട്ഫോണാണ് ഈ മാസം വിപണിയിൽ അവതരിപ്പിക്കുക. റിപ്പോർട്ടുകൾ പ്രകാരം, ഈ ഹാൻഡ്സെറ്റ് സെപ്റ്റംബർ 21-ന് പുറത്തിറക്കാൻ സാധ്യതയുണ്ട്. സ്റ്റൈലിഷ് ലുക്കിൽ എത്തുന്ന ഈ ഹാൻഡ്സെറ്റുകൾക്കായി സ്മാർട്ട്ഫോൺ പ്രേമികൾ ഒന്നടങ്കം കാത്തിരിപ്പിലാണ്. ഐക്യു 10 സ്മാർട്ട്ഫോണുകളുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.
6.78 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080×2400 പിക്സൽ റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ എസ്എം8475 സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റാണ് പുറത്തിറക്കാൻ സാധ്യത. 50 മെഗാപിക്സൽ, 12 മെഗാപിക്സൽ, 13 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. നിലവിൽ, ഐക്യു 10 സ്മാർട്ട്ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
Also Read: പാലാരിവട്ടം, മാസപ്പടി കേസുകളിലെ ഹർജിക്കാരൻ; പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ചനിലയില്‍
Post Your Comments