കോട്ടയം: സോളാർ കേസിലെ ഗുഢാലോചനയിലെ തുടരന്വേഷണം സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ. വിഷയത്തിൽ തന്റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രാധാന്യം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി എന്ത് തീരുമാനം എടുത്താലും അതിനൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സോളാർ ലൈംഗിക ആരോപണത്തിലെ കത്തിന് പിന്നിൽ നടന്ന ഗൂഢാലോചനയിൽ അന്വേഷണം വേണമെന്നും ഇക്കാര്യത്തിൽ യുഡിഎഫിലോ കോൺഗ്രസിലോ ആശയക്കുഴപ്പമില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചൂണ്ടിക്കാട്ടി.
അതേസമയം, സോളാർ കേസ് അടഞ്ഞ അധ്യായമാണെന്നാണ് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചത്. ഉമ്മൻ ചാണ്ടി നിരപരാധിയാണെന്ന് സിബിഐ തന്നെ തെളിയിച്ചുവെന്നും ഇപ്പോൾ നടക്കുന്ന ചർച്ചകൾ ആരോഗ്യകരമല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
Read Also: കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ഇവ ശീലമാക്കുക : കീമോ കഴിഞ്ഞവർക്കും ഫലപ്രദം
Post Your Comments