Latest NewsNewsIndia

ഔറംഗാബാദ് ഇനി മുതല്‍ അറിയപ്പെടുക ഛത്രപതി സംഭാജിനഗര്‍ എന്ന പേരില്‍

 

മുംബൈ: ഔറംഗാബാദ് അടക്കം രണ്ടു ജില്ലകളുടെ പേരുമാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍. ഛത്രപതി സംഭാജി നഗര്‍ എന്നാണ് ഔറംഗാബാദിന്റെ പുതിയ പേര്.
മറ്റൊരു ജില്ലയായ ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നാണ് മാറ്റിയിരിക്കുന്നത്. ഇവ രണ്ടും മറാത്ത മേഖലയിലുള്ള ജില്ലകളാണ്.

ഇതുസംബന്ധിച്ച വിജ്ഞാപനം റവന്യൂ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കി. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പേരുമാറ്റം സംബന്ധിച്ച് ഉത്തരവിറക്കാന്‍ നിര്‍ദ്ദേശിച്ചത്.

Read Also: കിടിലൻ ഫീച്ചറുകളുമായി റെഡ്മി നോട്ട് 13 സീരീസ് എത്തുന്നു, മോഡലുകൾ ഏതൊക്കെയെന്ന് അറിയാം

മുന്‍പ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തില്‍ ഈ രണ്ടു ജില്ലകളുടെയും പേരുമാറ്റാനായി തീരുമാനമെടുത്തിരുന്നു.

പിന്നീടെത്തിയ ഷിന്‍ഡെ സര്‍ക്കാരും ഇത് തിരുത്താന്‍ തയാറായില്ല. എന്നാല്‍ തീരുമാനത്തെ എതിര്‍ത്ത് ഹൈക്കോടതിയില്‍ ഹര്‍ജി വന്നതോടെ തീരുമാനം നീളുകയായിരുന്നു. അടുത്തിടെ ഹര്‍ജി കോടതി തള്ളിയതോടെയാണ് പേരുമാറ്റ നടപടികള്‍ വീണ്ടും തുടങ്ങിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button