Latest NewsKeralaNews

പോലീസിനെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്നു: പ്രതികൾ പിടിയിൽ

തിരുവനന്തപുരം: പോലീസിനെ ആക്രമിച്ചു മൊബൈൽ ഫോൺ കവർച്ച നടത്തിയ പ്രതികൾ അറസ്റ്റിൽ. മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നുള്ള രഹസ്യ വിവരം അന്വേഷിക്കാൻ ചെന്ന മുളവുകാട് പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസുകാരെ ആണ് പനമ്പുകാട് വച്ചു പ്രതികൾ ആക്രമിച്ചതും മൊബൈൽ ഫോൺ കവർന്നതും. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തു.

Read Also: നടക്കേണ്ട സമയത്ത് വിവാഹം നടക്കും: അനിരുദ്ധുമായുള്ള വിവാഹ വാര്‍ത്തകളില്‍ പ്രതികരിച്ച്‌ കീര്‍ത്തി സുരേഷ്

റഫിൻ ജോസഫ്, നന്ദരജ്, ലെസ്വിൻ റസാരിയോ, ലോവിൻ റസാരിയോ, വിൻസ്റ്റൺ നെൽസൺ എന്നിവരെയാണ് മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് പനമ്പുകാട് പ്രദേശത്ത് മയക്കുമരുന്ന് ഉപയോഗിച്ച ശേഷം ചെറുപ്പക്കാർ കൂട്ടംകൂടി പ്രദേശവാസികൾക്ക് ശല്യമാകുംവിധം ബഹളം നടക്കുന്നു എന്ന് സ്റ്റേഷനിലേക്ക് പരാതി വിളിച്ചു പറഞ്ഞത്. തുടർന്ന് പോലീസ് മഫ്തിയിൽ കാര്യം അന്വേഷിക്കാനായി മേഖലയിലേക്ക് ചെന്നു.

പരിസരവാസികൾക്ക് പരാതി ഉണ്ടെന്നു പറയുകയും ബഹളം ഉണ്ടാക്കാതെ ഇരിക്കണമെന്നും പോലീസുകാർ പ്രതികളോട് പറഞ്ഞു. എന്നാൽ പ്രതികൾ ഇത് ചോദ്യം ചെയുകയും പോലീസുകാരെ അസഭ്യം പറയുകയും ചെയ്തു. പിന്നീട് പ്രതികൾ ഇവരെ അപ്രതീക്ഷിതമായി ആക്രമിക്കുകയും പോലീസുകാരന്റെ മൊബൈൽ പ്രതികളിലൊരാൾ പിടിച്ചുപറിച്ചുകൊണ്ട് ഓടിപ്പോകുകയും ചെയ്തു. പിന്നീട് കൂടെയുണ്ടായിരുന്ന പോലീസുകാരൻ വിളിച്ചറിയിച്ചതിനെ തുടർന്നാണ് കോമ്പിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്എച്ച്ഒയും സംഘവും സംഭവ സ്ഥലത്തെത്തി പോലീസുകാരെ മോചിപ്പിക്കുകയും രക്ഷപെടാൻ ശ്രമിച്ച പ്രതികളെ പിടികൂടുകയും ചെയ്തത്.

തുടർന്ന് പോലീസുകാർ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യസഹായം തേടി. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ നെട്ടൂർ കൈതവേലിക്കകത്ത് രാജേഷിനെ പിടികൂടുന്നതിനായി പോലീസ് ഊർജ്ജിത അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.

Read Also: നടക്കേണ്ട സമയത്ത് വിവാഹം നടക്കും: അനിരുദ്ധുമായുള്ള വിവാഹ വാര്‍ത്തകളില്‍ പ്രതികരിച്ച്‌ കീര്‍ത്തി സുരേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button